ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ വാരം നടത്തിയ പരിശോധനയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിച്ച 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച 2,021 ചെക്പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന.
ഡിസംബർ 1 ന് ആയിരുന്നു രാജ്യവ്യാപകമായി പോലീസ് റോഡുകളിൽ പരിശോധന ആരംഭിച്ചത്. അടുത്ത മാസം അഞ്ച് വരെ ഇത് തുടരും. ക്രിസ്തുമസ് – ന്യൂയറിനോട് അനുബന്ധിച്ചാണ് പരിശോധന ആരംഭിച്ചത്. ഡിസംബർ 15 മുതൽ 21 വരെ ഐറിഷ് റോഡുകളിൽ ഗുരുതരമായ 13 കൂട്ടിയിടികൾ ഉണ്ടായി. ആറ് മരണങ്ങൾ ആണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റു.
Discussion about this post

