ഡബ്ലിൻ: അയർലൻഡിൽ അസസ്മെന്റ് ഓഫ് നീഡ് (എഒഎൻ) പൂർത്തിയാക്കാൻ കാത്തിരിക്കുന്നത് 15,000 ലധികം കുട്ടികൾ. 2025 ലെ രണ്ടാംപാദം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 16,593 കുട്ടികളാണ് അസസ്മെന്റ് ഓഫ് നീഡിനായി കാത്തിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ ഇത് സംബന്ധിച്ച 6,613 അപേക്ഷകളും രണ്ടാം പാദത്തിൽ 3,482 അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി അപേക്ഷകളിൽ ഉണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 1,516 പേരുടെ അസസ്മെന്റ് ഓഫ് നീഡ് പൂർത്തിയാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സേവനം പൂർത്തിയാക്കുന്നതിൽ 53 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. 2024 992 പേരുടെ അസസ്മെന്റ് ആണ് പൂർത്തിയാക്കിയത്.

