ഡബ്ലിൻ: ഭാരം കുറയ്ക്കുന്നതിനുള്ള വെയിറ്റ് ലോസ് കുത്തിവയ്പ്പുകൾക്കായി എച്ച്എസ്ഇ ചിലവിട്ടത് വൻ തുക. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200 മില്യൺ യൂറോയിലധികം ചിലവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 80,000 രോഗികൾക്ക് സർക്കാർ സൗജന്യമായി മരുന്ന് നൽകി.
ഭാരം കുറയ്ക്കുന്നതിനായി ഒസെമ്പിക് ഉൾപ്പെടെയുള്ള മരുന്നുകളാണ് എച്ച്എസ്ഇ നൽകുന്നത്. കഴിഞ്ഞ വർഷം മരുന്ന് വിതരണത്തിനായി എച്ച്എസ്ഇ അഞ്ചര ലക്ഷം യൂറോ ചിലവിട്ടു. ഫ്രീ ഡ്രഗ്സ് സ്കീം വഴി കിൽഡെയറിലുള്ള 4,531 പേർക്ക് മരുന്ന് ലഭിച്ചു. നോർത്ത് ഡബ്ലിനിലുള്ള 4,322 പേർക്കും ഗാൽവെയിൽ 3,991 പേർക്കും മരുന്ന് നൽകി.
Discussion about this post

