കോർക്ക്: കോർക്കിലെ കേന്ദ്രത്തിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടാനുള്ള ഫൈസറിന്റെ തീരുമാനത്തിന് പിന്നാലെ അടിയന്തിര യോഗം ചേരാൻ എസ്ഐപിടിയു. പിരിച്ചുവിടൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചർച്ചചെയ്യാനും ഭാവി കാര്യങ്ങൾ വിലയിരുത്താനുമാണ് യോഗം. കോർക്കിലെ റിംഗാസ്കിഡിയിലുള്ള സൈറ്റിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
100 ജീവനക്കാരെയാണ് കമ്പനിയുടെ തീരുമാനം ബാധിക്കുക. ഈ വർഷം അവസാന പാദത്തിൽ ആയിരിക്കും തൊഴിലാളികളെ ഘട്ടം ഘട്ടമായി കുറയ്ക്കുക. ഫൈസറിന്റെ തീരുമാനം തൊഴിലാളികളെ ഞെട്ടിച്ചതായി എസ്ഐപിടിയു സെക്ടർ ഓർഗനൈസർ ആൻഡ്രിയ ക്ലീർ പറഞ്ഞു. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന എസ്ഐപിടിയുവിലെ തൊഴിലാളികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

