ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ മോദി സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തള്ളി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, എന്നാൽ ഏറെ വിവാദങ്ങൾക്ക് കാരണമായ തന്റെ ആത്മകഥാ പുസ്തകത്തെ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള അതിർത്തി തർക്കവേളയിൽ കേന്ദ്രസർക്കാർ നൽകിയ ‘ഉചിതമായത് ചെയ്യുക’ എന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തിർത്തിയിലെ നിർണായക സാഹചര്യങ്ങളിൽ സൈന്യത്തിന് തീരുമാനങ്ങൾ എടുക്കാൻ കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-2022 കാലയളവിൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ.
ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ 2020 ഓഗസ്റ്റ് 31-ന് ചൈനീസ് സൈന്യം റെച്ചിൻ ലാ ഭാഗത്തേക്ക് മുന്നേറിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്.
ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തനിക്ക് കൈമാറിയ ‘ജോ ഉചിത് സംഝോ, വോ കരോ’ (ഉചിതമെന്ന് തോന്നുന്നത് എന്തോ, അത് ചെയ്യുക) എന്ന പരാമർശത്തെ ചൊല്ലിയാണ് പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ കോലാഹലങ്ങൾ ഉണ്ടായത്. രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പകർപ്പുമായി പാർലമെന്റിൽ എത്തിയിരുന്നു.
ചൈനീസ് ടാങ്കുകൾ അടുക്കുന്നുവെന്ന വിവരം മുൻ കരസേനാ മേധാവി രാജ്നാഥ് സിങ്ങിനെയും മറ്റുള്ളവരെയും അറിയിച്ചുവെന്നും എന്നാൽ നരവനെയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. ‘ജോ ഉചിത് സംഝോ, വോ കരോ’ എന്നായിരുന്നു പ്രധാനമന്ത്രി കൈമാറിയ സന്ദേശം. ഇതിനർത്ഥം നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ചില്ല എന്നാണ്… താൻ ഒറ്റപ്പെട്ടുവെന്നും ഭരണകൂടം തന്നെ ഉപേക്ഷിച്ചുവെന്നും കരസേനാ മേധാവി പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം.
എന്നാൽ ഇത് തെറ്റായ വ്യാഖ്യാനമാണെന്ന് നരവനെ വ്യക്തമാക്കി. അതിർത്തിയിലെ സാഹചര്യങ്ങളോട് പ്രതികരിക്കാൻ സായുധ സേനയ്ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നുവെന്നും രാജ്നാഥ് സിങ്ങിന്റെ നിർദേശവും അത്തരത്തിൽ ഒന്നായിരുന്നുവെന്നും ജനറൽ നരവനെ പറഞ്ഞു.
സൈന്യത്തിലും അതിന്റെ നേതൃത്വത്തിലും സർവീസ് ചീഫ്മാരിലും സർക്കാരിനുണ്ടായിരുന്ന വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ അടിവരയിട്ട് കാണിക്കുന്നത്. എല്ലാ ഘടകങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്ന് അവർക്ക് അറിയാമായിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയം കാണാൻ പാടില്ല.’ അദ്ദേഹം പറഞ്ഞു.

