ഡബ്ലിൻ: നോർതേൺ അയർലന്റിൽ ജോലി ചെയ്യാൻ വിമുഖത കാണിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ. തൊഴിൽ സാദ്ധ്യത തേടി മെഡിക്കൽ വിദ്യാർത്ഥികൾ വ്യാപകമായി നോർതേൺ അയർലന്റ് വിടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവ്വേയിൽ ആണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ഉന്നത സാദ്ധ്യതകളാണ് നോർതേൺ അയർലന്റിലെ വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്. നോർതേൺ അയർലന്റിൽ ലഭിക്കുന്ന ശമ്പളവും ഇവിടുത്തെ തൊഴിൽ സാഹചര്യവും ഇവർക്ക് പ്രതികൂലമാണ്. ഇതേ തുടർന്നാണ് വ്യാപകമായി ഇവർ മറ്റ് ദേശങ്ങളിലേക്ക് ചേക്കേറുന്നത്.
Discussion about this post