ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ നിലവിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത് 446 രോഗികൾ. ഇതിൽ ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഗാൽവെ യൂണിവേഴ്സിറ്റി ആശുപത്രിയിലും സ്ലൈഗോ യൂണിഴേസ്റ്റി ആശുപത്രിയിലും സ്ഥിതി സമാനമാണ്.
വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 100 രോഗികളാണ് കിടക്കകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഗാൽവെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 58 പേരും സ്ലൈഗോ യൂണിവേഴ്സിററി ആശുപത്രിയിൽ 45 പേരും കിടക്കകൾക്കായി കാത്തിരിക്കുന്നു.
അതേസമയം കിടക്കകൾ ലഭിക്കാത്ത രോഗികൾക്ക് ട്രോളികളിൽ ചികിത്സ നൽകി വരുന്നുണ്ട്.

