അഹമ്മദാബാദ് : ഗുജറാത്തിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു . 2 മാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധിച്ചതായി കണ്ടെത്തിയത് . നിലവിൽ കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലും മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധയുണ്ടായത്. രാജ്യത്ത് ഇതുവരെ 3 കേസുകളാണ് പുറത്തുവന്നത്. ഭാഗമായാണ് ഈ കേസുകൾ പുറത്തുവന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
മെറ്റാപ്ന്യൂമോവൈറസ് (HMPV) മറ്റ് ശ്വസന വൈറസുകൾക്ക് സമാനമാണ്.ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (HMPV) കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ജലദോഷത്തിൻ്റെയും പനിയുടെയും ലക്ഷണങ്ങൾ ഉള്ളവർ ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. തുമ്മലും ചുമയും വരുമ്പോൾ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറച്ച് പിടിക്കണമെന്നും സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.