മുംബൈ : മഹാരാഷ്ട്രയിൽ 5 പേർക്ക് ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധ സ്ഥിതീകരിച്ചു. രോഗ ലക്ഷണങ്ങളുമായി 26 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പ്രതിദിനം രോഗലക്ഷണം ഉള്ളവർ വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു എന്ന് പൂനൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകി .
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡി വ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന മാരകമായ രോഗാവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം.
Discussion about this post