ഡബ്ലിൻ: ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന രോഗാണുക്കൾക്ക് എത്ര തണുപ്പിലും ജീവിക്കാൻ കഴിയുമെന്ന് അയർലന്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് സിഇഒ. അതിനാൽ ഫ്രീസറിൽ സൂക്ഷിച്ചാലും ഈ ബാക്ടീരിയകൾ നശിക്കാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റീരിയ ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന മോണോസൈറ്റോജനുകൾ അൽപ്പം വ്യത്യസ്തരാണ്. ഇവയ്ക്ക് എത്ര താഴ്ന്ന താപനിലയെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഫ്രീസറിൽ പോലും ഇവയ്ക്ക് നാശം സംഭവിക്കില്ല. അതുകൊണ്ട് തന്നെ ഇവയെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലൂടെയും മലിനമായ വെള്ളത്തിലൂടെയുമാണ് ഇത്തരം രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റൈഡി മീൽസ് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും മരിക്കുകയും ചെയ്തത്. റെഡി മീൽസ് നാളുകളോളം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ആവശ്യമുള്ളപ്പോൾ ഇവ പുറത്തെടുത്ത് ചൂടാക്കി ഭക്ഷിക്കുകയാണ് രീതി.

