ഡബ്ലിൻ: കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്ബ് സംഘടിപ്പിക്കുന്ന മെഗാമേള കേരള ഹൗസ് കാർണിവലിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. അടുത്ത മാസം 21 നാണ് മേള. ഏവരെയും വിസ്മയിക്കുന്ന നിരവധി പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
റെപ്റ്റിൽ ഷോയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. ഇതിന് പുറമേ നിരവധി കലാ- സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. ആവേശം പകരാൻ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ രുചി ആസ്വദിച്ചറിയുന്നതിന് വേണ്ടിയുള്ള ഫുഡ് കോർട്ടുകളും അണിനിരക്കും. റേ കുക്ക് ആണ് റെപ്റ്റിൽ ഷോയുടെ പ്രായോജകർ.
കേരള ഹൗസ് കാർണിവലിന്റെ പാർക്കിംഗ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ അവസരം ഉണ്ട്. https://www.ticket4u.ie/events/kerala-house-carnival-2025 എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

