ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യനായർ അയർലൻഡിൽ എത്തുന്നു. മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നടി രാജ്യത്ത് എത്തുന്നത്. ‘ മുദ്ര ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 12 നാണ് പരിപാടി.
ഡബ്ലിനിലെ സയന്റോളജി മ്യൂസിയത്തിലാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ടിക്കറ്റ് വിൽപ്പനയും പുരോഗമിക്കുകയാണ്.
Discussion about this post

