ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി മലയാളികൾ. കോഴിക്കോട് സ്വദേശി ശ്രാവൺ ബിജു, തിരുവനന്തപുരം സ്വദേശി ആദിൽ നൈസാം എന്നിവരാണ് അയർലന്റ് അണ്ടർ – 15 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രാവൺ ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെയും ആദിൽ ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബിലെയും താരങ്ങളാണ്.
ഡബ്ലിൻ സാഗർട്ടിൽ താമസിക്കുന്ന ബിജു- ദീപ്തി ദമ്പതികളുടെ മകനാണ് ശ്രാവൺ. 2024 ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ അവാർഡ് ജേതാവ് കൂടിയാണ്. സാഗർട്ട് സിപി ഫോള സ്കൂളിലാണ് ശ്രാവൺ പഠിക്കുന്നത്.
ഡബ്ലിനിലെ ഫിംഗ്ലസിലെ താമസക്കാരായ നൈസാമിന്റെയും സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ. 2023ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ ജേതാവായിരുന്ന ആദിൽ ബെൽഡെവെരെ കോളേജിലെ ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയാണ്.
ഇരുവരും ഈ മാസം 4 മുതൽ സ്കോട്ലൻഡിലെ ഡംഫ്രിസിൽ വച്ച് നടക്കുന്ന കെൽറ്റിക് കപ്പിലും, 11 മുതൽ ഇംഗ്ലണ്ടിലെ ബർണാഡ് കാസിൽ ക്രിക്കറ്റ് ഫെസ്റ്റിവലിലും മത്സരിക്കും.

