ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ‘നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ പ്രശ്നം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമാ മേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്,’ ഉണ്ണി മുകുന്ദൻ പറഞ്ഞു
സിനിമയുടെ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ മൊഴി . ഷൈൻ ടോം ചാക്കോയെയാണെന്ന് പിന്നീടാണ് വെളിപ്പെട്ടത്. ഷൈനിനെതിരെ ഫിലിം ചേമ്പറിനും അമ്മ സംഘടനയ്ക്കും വിൻസി പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ നടിയോട് മോശമായി പെരുമാറിയത്.
പോലീസിൻ്റെ മയക്കുമരുന്ന് പരിശോധനയ്ക്കിടെ ഓടിപ്പോയ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി . ‘പോലീസ് എന്നെ അന്വേഷിച്ച് ഹോട്ടലിൽ വന്നത് എനിക്കറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെയാണ് എത്തിയത് DANSAF ആണെന്ന് ഞാൻ അറിഞ്ഞത്,’ പോലീസിനെ കബളിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ആരെങ്കിലും എന്നെ ആക്രമിക്കാൻ വരുമെന്ന് ഭയന്നാണ് ഞാൻ ഓടിപ്പോയത്. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, മയക്കുമരുന്ന് കച്ചവടക്കാരുമായി എനിക്ക് ബന്ധമില്ല,” എന്നാണ് ഷൈൻ പോലീസിനോട് പറഞ്ഞത്.

