കൊച്ചി : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട മൈഥിലി താക്കൂറിന് അഭിനന്ദനവുമായി നടൻ സന്തോഷ് പണ്ഡിറ്റ് . ബോളിവുഡ് സിനിമകളിൽ പിന്നണി ഗാനങ്ങൾ പാടാനുള്ള ഓഫർ നിരസിച്ചുകൊണ്ട് ഭാരതീയ സംസ്കാരത്തിൽ ഉറച്ചുനിൽക്കുന്ന സംഗീതത്തിന്റെ പ്രചാരകയാണ് മൈഥിലിയെന്നും , പണമല്ല, സംസ്കാരം ആണ് തനിക്കു പ്രധാനം എന്ന് ഉറക്കെ പറഞ്ഞ വ്യക്തിത്വമാണ് മൈഥിലി താക്കൂറിന്റേതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
11,731 വോട്ടിനു മൈഥിലി താക്കൂർ ജി (25 വയസ്സ്) , അലി നഗർ, ബീഹാർ നിന്നും ജയിച്ചല്ലോ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ MLA ആണിവർ. തീർത്തും സാധാരണക്കാരി.
ബീഹാറിലെ ഒരു കുഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഈ പെൺകുട്ടി മികച്ച ഒരു ഗായികയാണേ…ചെറുപ്പം മുതലേ അത് തെളിയിച്ചു.
ബോളിവുഡ് സിനിമകളിൽ പിന്നണി ഗാനങ്ങൾ പാടാനുള്ള ഓഫർ നിരസിച്ചുകൊണ്ട് അവൾ ഭാരതീയ സംസ്കാരത്തിൽ ഉറച്ചുനിൽക്കുന്ന സംഗീതത്തിന്റെ പ്രചാരകയാണ്..പണമല്ല, സംസ്കാരം ആണ് തനിക്കു പ്രധാനം എന്ന് അവർ ഉറക്കെ പറഞ്ഞു.
നാടോടി, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, ഹാർമോണിയം, തബല എന്നിവയിൽ അവരുടെ മുത്തച്ഛനും പിതാവും പരിശീലനം നൽകി. രാഷ്ട്രീയമായ ചില കാരണങ്ങളാൽ ചെറുപ്പത്തിലേ ബീഹാറിൽ നിന്നും ന്യൂഡൽഹിയിലേക്കു താമസം മാറുവാൻ ആ കുടുംബം നിർബന്ധിതരായി. . ബാൽ ഭവൻ ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച മൈഥിലി ജി വിവിധ സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ വിജയി ആയി.
2011ൽ സീ ടിവി സംപ്രേഷണം ചെയ്ത ലിറ്റിൽ ചാംപ്സ് എന്ന ഗാനമത്സര ടെലിവിഷൻ പരമ്പരയിൽ താക്കൂർ പങ്കെടുത്തു വിജയിച്ചു. നാല് വർഷത്തിന് ശേഷം സോണി ടിവി സംപ്രേഷണം ചെയ്ത ഇന്ത്യൻ ഐഡൽ ജൂനിയറിൽ അവൾ മത്സരിച്ചു. 2016-ൽ “ഐ ജീനിയസ് യംഗ് സിംഗിംഗ് സ്റ്റാർ” മത്സരത്തിൽ വിജയിച്ചു.
2017 ൽ ടെലിവിഷൻ ആലാപന മത്സരമായ റൈസിംഗ് സ്റ്റാറിന്റെ സീസൺ ഒന്നിൽ മൈഥിലി മത്സരാർത്ഥിയായിരുന്നു. ഫൈനലിൽ വെറും രണ്ട് വോട്ടുകൾക്ക് പരാജയപ്പെട്ട അവർ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ ഷോയെത്തുടർന്ന് അവളുടെ ഇന്റർനെറ്റ് ജനപ്രീതി ഗണ്യമായി ഉയർന്നു. 50 ലക്ഷം followers ഈ 25 കാരിക്ക് ഉണ്ട്.
2019 ൽ മൈഥിലി ജി യെ മധുബാനി ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. തബലയും മറ്റു താളവാദ്യങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഗാനങ്ങൾ ഭംഗിയായി പാടുമായിരുന്നു.
2024 മാർച്ച് 8 ന് ആദ്യത്തെ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് പരിപാടിയിൽ മൈഥിലി താക്കൂർ ജിക്കു ഇന്ത്യൻ പ്രധാനമന്ത്രി മോദി ജി കൾച്ചറൽ അംബാസഡർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഒരിക്കൽ വേദനയോടെ ബീഹാർ വിടേണ്ടി വന്ന കുടുംബം ഇന്ന് അന്തസ്സോടെ അവിടേക്കു തിരിച്ചു വന്നു. അതും മകൾ (BJP) MLA ആയിട്ട്.
ഉയർത്തെഴുന്നേൽക്കുന്ന ബീഹാറി ജനതയുടെ ഉജ്ജ്വല പ്രതീകമായി അലിനഗറിനെ ഭംഗിയായി അവർ നയിക്കട്ടെ എന്ന് ആശംസിക്കുന്നു.

