ഡബ്ലിൻ: അയർലൻഡിൽ പലസ്തീൻ ആക്ഷൻ ഗ്രൂപ്പുകൾ പിടിമുറുക്കുന്നതായി റിപ്പോർട്ട്. ഇസ്രായേലുമായി ബന്ധപ്പെട്ട് അയർലൻഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം എന്നാണ് പുറത്തുവരുന്ന വിവരം. കമ്പനികളെ പ്രതിസന്ധിയിലാക്കുക ലക്ഷ്യമിട്ട് ഇവർ രഹസ്യ മാനുവൽ തയ്യാറാക്കുന്നുണ്ട്. അയർലൻഡിലെ സുരക്ഷാ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തിൽ ഇത് ആശങ്കാജനകമാണ്. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പലസ്തീൻ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വലിയ വിവാദം ആയിരുന്നു.
ഷാനൻ വിമാനത്താവളത്തിന് സമീപത്തെ മൂന്ന് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 18 വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചുള്ള ടാർഗറ്റ് മാപ്പ് ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

