തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം നിരവധി വെള്ളപൂശാൻ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷ നല്കി നിര്‍മ്മാതാക്കള്‍. ഇതിനായി റീജിയണല്‍ സെന്‍സര്‍ബോര്‍ഡിനെ ഗോകുലം മൂവീസ് സമീപിച്ചു. സെന്‍സര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതികള്‍ ഉയര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പതിനേഴ് ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തും. ചില വിവാദ സംഭാഷണങ്ങള്‍ നിശബ്ദമാക്കിമാറ്റും.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗോധ്രയില്‍ ട്രെയിന്‍ ആക്രമിച്ച് രാമഭക്തരെ കൂട്ടക്കൊല ചെയ്ത സംഭവം മറച്ചുപിടിച്ചെന്ന് ആരോപിച്ച് ബിജെപി- ആർ എസ് എസ് സംഘടനകൾ രംഗത്തെത്തിയിരിന്നു. ചിത്രത്തിൽ ബലാല്‍സംഗ സീനും കേന്ദ്രആഭ്യന്തരമന്ത്രിയെ പരാമര്‍ശിക്കുന്ന വിവാദ സീനും മാറ്റും. സിനിമയിലെ വില്ലന്‍ ബജ്രംഗി എന്ന പേരിട്ടതടക്കം മാറ്റാനാണ് നിര്‍മ്മാതാക്കള്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്.