ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യക്കും വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഗുവാഹത്തിയിലാണ് അപകടം. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ കുറിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബൈക്ക് ദമ്പതികളെ ഇടിക്കുകയായിരുന്നു . നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആശിഷ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. രൂപാലി ബറുവ നിലവിൽ നിരീക്ഷണത്തിലാണ്. 2023 ലാണ് ഇവർ വിവാഹിതരായത്.

