ഡബ്ലിൻ: ഐറിഷ് ജനതയ്ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാൻ ടെസ്കോ അയർലന്റ്. രാജ്യവ്യാപകമായി 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അയർലന്റിലെ ഉദ്യോഗാർത്ഥികൾക്ക് ഇത് ഏറെ ഗുണം ചെയ്യും.
രാജ്യവ്യാപകമായി കൂടുതൽ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത 12 മാസത്തിനുള്ളിൽ ഇത് കമ്പനി സാദ്ധ്യമാക്കും. ഇതിനായി 40 മില്യൺ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. പുതിയ തൊഴിലവസരങ്ങൾ കൂടി നിലവിൽവരുന്നതോടെ രാജ്യത്തെ ടെസ്കോ അയർലന്റിന്റെ സ്ഥിര ജീവനക്കാരുടെ എണ്ണം 13,500 ആയി ഉയരും.
10 പുതിയ വലിയ സൂപ്പർമാർക്കറ്റുകൾ, ചെറിയ എക്സ്പ്രസ് ഷോപ്പുകൾ എന്നിവയാണ് കമ്പനി തുറക്കാനുദ്ദേശിക്കുന്നത്. ഇവ കൂടി നിലവിൽവരുന്നതോടെ അയർലന്റിലെ കമ്പനികളുടെ ആകെ എണ്ണം 193 ആയി വർദ്ധിക്കും.

