ഡബ്ലിൻ: അയർലന്റിലും യുകെയിലുമായി ഏഴായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെഎഫ്സി. ഇരു രാജ്യങ്ങളിലുമായി അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ 500 റെസ്റ്റോറന്റുകൾ കൂടി തുറക്കാനാണ് കെഎഫ്സി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 1.8 ബില്യൺ യൂറോയുടെ നിക്ഷേപം കമ്പനി നടത്തും.
ലോകമെമ്പാടും തങ്ങളുടെ വ്യാപാര ശൃംഖല വ്യാപിപ്പിക്കുകയാണ് കെഎഫ്സിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് കമ്പനി അയർലന്റും ലണ്ടനും നോട്ടമിട്ടിരിക്കുന്നത്. നിലവിലെ റെസ്റ്റോറന്റുകൾ നിലനിർത്തിക്കൊണ്ടാണ് പുതിയവ ആരംഭിക്കുന്നത്. അയർലന്റിലും ലണ്ടനിലും കെഎഫ്സിയുടെ വിഭവങ്ങൾക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്.
Discussion about this post

