- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,50,00 യൂറോ വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച, ട്രാലി, ലിസ്റ്റോവൽ, കില്ലാർണി, കില്ലാർജിൻ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ആയിരുന്നു പരിശോധന. സൈക്കോ ആക്ടീവ് ലഹരിവസ്തുക്കൾ, കഞ്ചാവ് മുതലായവയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ 50 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് അറസ്റ്റിലായത്.
ലൗത്ത്: കൗണ്ടി ലൗത്തിൽ അനധികൃമായി സൂക്ഷിച്ച ഇന്ധനം പിടികൂടി. രണ്ട് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധന വിതരണക്കാരനിൽ നിന്നുമാണ് ഇന്ധനം പിടിച്ചെടുത്തത്. റെവന്യൂ കസ്റ്റംസിന്റേതാണ് നടപടി. 55,000 ലിറ്ററിലധികം വിലവരുന്ന ഇന്ധനമാണ് പിടിച്ചെടുത്തത്. ഇന്ധനം അധികൃതർ വിശദമായ പരിശോധനകൾക്കായി അയച്ചു. പമ്പുകളിൽ അനധികൃത പെട്രോൾ വിൽപ്പന നടക്കുന്നതായി റെവന്യൂ കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം പ്രവൃത്തികൾ ഖജനാവിന് വലിയ ഭീഷണിയാണെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.
ടിപ്പററി: ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ബോർഡിംഗ് സ്‌കൂളായ സിസ്റ്റെർസിയൻ കോളേജ്. ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 120 വർഷത്തിനിടെ ആദ്യമായിട്ടാണ് ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂൾ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. അടുത്തവർഷം സെപ്തംബർ മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. സഹോദരന്മാരെ പോലെ തന്നെ അവരുടെ സഹോദരിമാരും സ്‌കൂളിൽ പഠിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് സ്‌കൂൾ പ്രസിഡന്റ് കോളം മലോണി പറഞ്ഞു. 120 വർഷമായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ് ഇത്. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം ചരിത്രപരമാകുന്നത്. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിൽ ഈ തീരുമാനം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 1905 ലാണ് സ്‌കൂൾ സ്ഥാപിതമായത്. കൗണ്ടി റിപ്പറിയിലെ റാസ്‌ക്രിയയിലാണ് ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നത്.
ഡബ്ലിൻ: ഓവിൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച അയർലന്റിൽ മാനുഷിക സഹായങ്ങൾക്ക് വേണ്ടി സർക്കാരിന് ലഭിച്ചത് 92,000 അപേക്ഷകൾ. ഇതിനോടകം 45,600 പേർക്ക് 11.2 മില്യൺ യൂറോ ഒന്നാംഘട്ട ധനസഹായമായി നൽകിയതായി സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരിയിലാണ് ഓവിൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ദുരിതബാധിതർക്കായുള്ള സഹായങ്ങൾ നൽകുന്നത്. ഇതിൽ ആദ്യഘട്ട സഹായങ്ങൾക്ക് അപേക്ഷിക്കേണ്ട തിയതി കഴിഞ്ഞ മാസം 25ന് അവസാനിച്ചു. രണ്ടും, മൂന്നും ഘട്ട സഹായത്തിനായി അപേക്ഷിക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. അടിയന്തര സഹായമാണ് ഒന്നാംഘട്ടത്തിൽ നൽകുന്നത്. നശിച്ചുപോയ വീട്ടുസാമഗ്രികൾ മാറ്റുന്നതിനുള്ള സഹായം ആണ് രണ്ടാംഘട്ടത്തിൽ ലഭിക്കുക. വീട് പുതുക്കി നിർമ്മിക്കുന്നതിനുള്ള സഹായമാണ് മൂന്നാംഘട്ടത്തിൽ സർക്കാർ നൽകുന്നത്.
ഡബ്ലിൻ: ഏറ്റവും ദൂരത്തേയ്കക്ക് ഫുട്‌ബോളെറിഞ്ഞ് ഗിന്നസ് റെക്കോർഡ് നേടി അയർലന്റ് ദേശീയ വനിതാ ഫുട്‌ബോൾ താരം മേഗൻ കാംബെൽ. നിലവിലെ 35 മീറ്റർ എന്ന റെക്കോർഡാണ് മേഗൻ ”എറിഞ്ഞ് പൊട്ടിച്ചത്”. 37.55 മീറ്റർ ദൂരേയ്ക്ക് ഫുട്‌ബോൾ എറിഞ്ഞായിരുന്നു വനിതാ താരത്തിന്റെ നേട്ടം. കഴിഞ്ഞ മാസം 30 ന് ടീം പരിശീലനത്തിനിടെയായിരുന്നു മേഗൻ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ക്ലബ്ബ് തലത്തിൽ ലണ്ടൻ സിറ്റി ലയൺസിന് വേണ്ടിയാണ് 31കാരിയായ താരം കളിക്കുന്നത്. നേട്ടം സ്വന്തമാക്കിയതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മേഗൻ പറഞ്ഞു. തന്റെ റെക്കോർഡും മറികടക്കപ്പെടണം. എങ്കിലേ മറ്റൊരാളെ താൻ മികച്ചതാക്കിയെന്ന തോന്നൽ വരികയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് താനൈസ്റ്റ് സൈമൺ ഹാരിസ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ പാസാക്കിയ നിയമം അയർലന്റിലും കൊണ്ടുവരണം. ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വളരെ വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിക്കിംഗ് ടൈം ബോംബ് എന്ന് സോഷ്യൽ മീഡിയയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ന് ഒരുപാട് കുട്ടികളാണ് സോഷ്യൽ മീഡിയയ്ക്ക് അടിമകളായിട്ടുള്ളത്. ഇത് ഒരു സാമൂഹിക പ്രശ്‌നം ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം. ഓസ്‌ട്രേലിയയിലേത് പോലെ ഇതിനായുള്ള നിയമം ഇവിടെയും പാസാക്കണം. നിയമം കൊണ്ടുവന്നതിൽ ഓസ്‌ട്രേലിയ വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: പ്രമുഖ ഹോം ഡെലിവറി സ്ഥാപനമായ ഡെലിവറൂവിനെ അമേരിക്കൻ കമ്പനി ഏറ്റെടുക്കുന്നു. രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ആണ് 3.4 ബില്യൺ യൂറോയ്ക്ക് കമ്പനിയെ സ്വന്തമാക്കുന്നത്. ഇനി മുതൽ 40 രാജ്യങ്ങളിലും ഇരു കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കും. ഓരോ ഷെയറിനും ഡെലിവറൂവിനെ 180 പെൻസ് വീതമാണ് ഡോർഡാഷ് നൽകുക. ഇതുമായി ബന്ധപ്പെട്ട കരാറുകൾ അധികം വൈകാതെ പൂർത്തീകരിക്കുമെന്നാണ് വിവരം. അതേസമയം ഡെലിവറൂവിനെ ഡോർഡാഷ് ഏറ്റെടുക്കുന്നതോടെ ഡെലിവറൂവിലെ ചെറിയ വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായേക്കാം. 2013 ലാണ് ഡെലിവറൂവും ഡോർഡാഷും സ്ഥാപിതമാകുന്നത്.
ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരി വേട്ട. 10 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. റെവന്യൂ ഓഫീസർമാരും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 500 കിലോയോളം വരുന്ന ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പിടിയിലായവർക്ക് 60 വയസ്സിലേറെ പ്രായമുണ്ട്.
ഡബ്ലിൻ: 2025 ന്റെ ആദ്യപാദത്തിൽ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ലിംഗസിന് നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി സാമ്പത്തിക നഷ്ടം 55 മില്യൺ യൂറോയായി കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 82 മില്യൺ യൂറോയുടെ നഷ്ടമായിരുന്നു കമ്പനിയ്ക്ക് ഉണ്ടായിരുന്നത്. നഷ്ടം കുറഞ്ഞത് കമ്പനിക്ക് വലിയ ആശ്വാസമേകുന്നതാണ്. ഇന്ധന ചിലവ് കുറഞ്ഞതും ശേഷി വർദ്ധിപ്പിച്ചതുമാണ് ഈ നേട്ടത്തിന് കാരണം . ഈ വർഷം ആദ്യപാദത്തിൽ 2,141 യാത്രികരാണ് വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1.8 ശതമാനം വർദ്ധനവാണ് ഇക്കുറി. വടക്കൻ അമരിക്കയിലേക്കും, യൂറോപ്പിലേക്കുമുള്ള വിമാനങ്ങളുടെ ശേഷി 4.5 ശതമാനവും 7.1 ശതമാനവും ആയി വർദ്ധിപ്പിച്ചു. ഇതെല്ലാം കമ്പനിയ്ക്ക് നേട്ടമായി.
ഡബ്ലിൻ: തടവുപുള്ളികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മൗണ്ട്‌ജോയ് ജയിലിലെ ഒരു വിഭാഗം അടച്ചു. എ വിംഗ് ആണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ. കിനഹാൻ ഗുണ്ടാസംഘങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ജയിൽ ആണ് മൗണ്ട്‌ജോയ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിൽ സംഘർഷം തുടർക്കഥയാകുകയാണ്. നിരവധി തടവുപുള്ളികൾക്കാണ് ഇതിൽ പരിക്കേറ്റിരിക്കുന്നത്. ഇന്നലെയും ഒരാൾക്ക് പരിക്കേറ്റു. ഇതോടെ വിംഗ് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഡി വിംഗിലാണ് കിനഹാൻ ഗുണ്ടാസംഘങ്ങളെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. അതേസമയം സംഘർഷങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ല.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
