- കാന്തപുരം തിളങ്ങുന്നു! മുട്ടിലിഴഞ്ഞ് ഭരണ പ്രതിപക്ഷങ്ങൾ; ഷൂ നക്കി നിലപാട് റാണിമാർ
- അധ്യാപികയായത് ക്രമക്കേടിലൂടെയെന്ന് കണ്ടെത്തി ; പിന്നാലെ മമത ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കിയ നിലയിൽ
- സസ്പെൻഡ് ചെയ്യപ്പെട്ട എം ആർ അജിത് കുമാറിന് പൊലീസ് സ്റ്റേഷൻ ചുമതല : വിവാദമായപ്പോൾ പട്ടിക പിൻവലിച്ചു
- കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം; കേസിൽ ഉൾപ്പെട്ട 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ‘മതപണ്ഡിതന്മാരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആർക്കും നിഷേധിക്കാനാവില്ല’: കാന്തപുരത്തെ പിന്തുണച്ച് കെ ടി ജലീൽ
- ഓസ്റ്റിനും ക്ലോയിയും എത്തും; കരുതൽ വേണം
- ലെപ്പോർഡ്സ്ടൗണിലെ അക്രമം; രണ്ട് പേർക്കെതിരെ കൂടി കേസ്
- സമരം തന്നെ; തീരുമാനത്തിലുറച്ച് പൊതുമേഖലാ ജീവനക്കാർ
ലേഖകന്‍: sreejithakvijayan
ബെൽഫാസ്റ്റ്: സമരത്തിൽ നിന്നും പിന്മാറി ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിലെ ജീവനക്കാർ. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. ചർച്ചയിൽ ധാരണയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ക്യാമ്പസിലെ ഫോർസ ട്രേഡ് യൂണിയനിലെ ജീവനക്കാരാണ് സമരം ചെയ്യാൻ തീരുമാനിച്ചത്. ശമ്പള വർധനവ്, നിലവാരം മെച്ചപ്പെടുത്തണം മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഇവർ സമരം ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളെയും വിളിച്ചുവരുത്തി ചർച്ച നടത്തി. തുടർന്ന് സമവായത്തിലെത്തുകയായിരുന്നു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഫിറ്റ്‌സ്‌വില്യം ഹോട്ടൽ വിൽപ്പനയ്ക്ക്. സിബിആർഇ ഹോട്ടൽസ് ഇക്കാര്യം സ്ഥിരീകരിച്ചു. 32 മില്യൺ പൗണ്ടാണ് പ്രാരംഭ വില. 2009 ൽ തുറന്ന ദി ഫിറ്റ്‌സ്‌വില്യം ഹോട്ടലിൽ 146 കിടപ്പുമുറികളാണുള്ളത്. ഇതിന് പുറമേ സ്യൂട്ടുകളുമുണ്ട്. രണ്ട് കിടപ്പുമുറികളുള്ള ഒരു സ്വകാര്യ സ്യൂട്ടും ഒരു ആഡംബര പെന്റ്ഹൗസ് സ്യൂട്ടും, ഒരു ബാറും റെസ്റ്റോറന്റും ഹോട്ടലിൽ ഉൾപ്പെടുന്നു. അതേസമയം ഉടമകൾ എന്തുകൊണ്ടാണ് ഹോട്ടൽ വിൽക്കുന്നത് എന്നകാര്യത്തിൽ വ്യക്തതയില്ല. ടൂറിസം നോർതേൺ അയർലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വടക്കൻ അയർലൻഡിലെ അഞ്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണ് ഇത്. ധാരാളം പേർ ഇവിടേയ്ക്ക് എത്താറുണ്ട്. ടൂറിസം രംഗത്തെ വരുമാനത്തിൽ നിർണായ പങ്കാണ് ഈ ഹോട്ടൽ വഹിക്കുന്നത്. ജൂണിൽ ഹോട്ടലിന്റെ വിപുലീകരണത്തിനായി അനുമതി ലഭിച്ചിരുന്നു.
ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് തടയാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള ആലോചനയുമായി പോലീസ്. അടുത്തിടെയായി മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് എഐ പ്രയോജനപ്പെടുത്താൻ ആലോചിക്കുന്നത്. അത്യാധുനിക റോഡ് ക്യാമറകളും നിയമലംഘനം തടയാൻ ഉപയോഗിക്കും. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. നിയമലംഘനങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇത് തടയുന്നതിനായി കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം ഇവ പ്രാബല്യത്തിൽ കൊണ്ടുവരും. മോട്ടോർ വേകളിലെ തെറ്റായ ഡ്രൈവിംഗ് അസഹനീയമായ പ്രവൃത്തിയാണ്. ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാർഡ, ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ഡബ്ലിൻ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിനായി കൈകോർക്ക് അയർലൻഡിലെ നേപ്പാൾ സമൂഹം. ധനസമാഹരണം ആരംഭിച്ചു. നേപ്പാളിൽ നിന്നുള്ള മൂവായിരത്തോളം പൗരന്മാരാണ് അയർലൻഡിലുള്ളത്. ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ ഇവരുടെ ബന്ധുക്കളും ഉണ്ട്. നേപ്പാളിൽ ഉണ്ടായ ദുരന്തം അയർലൻഡിലെ നേപ്പാളീസ് പൗരന്മാരെയും ബാധിച്ചുവെന്ന് നോൺ റസിഡന്റ് നേപ്പാളീസ് അസോസിയേഷൻ അയർലൻഡിന്റെ ജനറൽ സെക്രട്ടറി പ്രവീൺ ബരാൾ പറഞ്ഞു. ഇവിടെ റെസ്റ്റോറൻഡ് നടത്തുന്ന തങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ പിതാവിന് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായി. മറ്റ് കുടുംബാംഗങ്ങളെ ഇനിയും കണ്ടെത്താനുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും ബരാൾ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിനിലെ താലയിൽ പരിശോധന. വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഗാർഡ. 1,90,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിനിടെ കാറിൽ ഒളിപ്പിച്ച നിലയിൽ 1,00,000 യൂറോയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. 40 വയസ്സ് തോന്നിയ്ക്കുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പാർക്കിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിമ്മേജിലെ റാവൻസ്ഡെയ്ൽ പാർക്കിലെ പബ്ലിക് പാർക്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്. സംഭവസ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി.
ഡബ്ലിൻ: വേൾഡ് എക്കണോമിക് ഫോറത്തിനായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ. താമസം, വിമാന യാത്രാ ചിലവ് മുതലായവ സംബന്ധിച്ച കണക്കുകളാണ് വിദേശകാര്യവകുപ്പ് പുറത്തുവിട്ടത്. സ്വിറ്റ്‌സർലാൻഡിൽ ആയിരുന്നു വേൾഡ് എക്കണോമിക് ഫോറം നടന്നത്. താമസത്തിനായി 17,000 യൂറോ ആയിരുന്നു സർക്കാർ ചിലവഴിച്ചത്. ഇതിന് പുറമേ നയതന്ത്രജ്ഞർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കുമുള്ള വിമാനയാത്രാ നിരക്കായി 15,000 യൂറോയും ചിലവിട്ടിരുന്നു. ഇതിന് പുറമേ ബ്രസീലിൽ നടന്ന കോപ്30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള താമസത്തിനായി 13,000 യൂറോ ചിലവിട്ടു. ന്യൂയോർക്കിലെ ആഡംബര ഹോട്ടലിൽ 18 രാത്രി താമസിക്കാൻ ഏഴായിരം യൂറോയും ചിലവിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ഉയർന്നു. ഭവന വകുപ്പിന്റെ കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 17,527 പേർക്കാണ് വീടില്ലാത്തത്. ഇതേ തുടർന്ന് ഇവരെല്ലാവരും അടിയന്തിര താമസ സൗകര്യങ്ങളിലാണ് കഴിയുന്നത്. ജൂണുമായി താരതമ്യം ചെയ്യുമ്പോൾ 45 പേരാണ് അധികമായി ഭവനരഹിതരായത്. വീടില്ലാത്ത കുട്ടികളുടെ എണ്ണത്തിലും ഈ മാസം വർധനവ് ഉണ്ടായിട്ടുണ്ട്. ജൂണിൽ വീടില്ലാത്ത മുതിർന്നവരുടെ എണ്ണം 11,864 ആയിരുന്നു. എന്നാൽ ജൂലൈയിൽ ഇത് 11,868 ആയി ഉയർന്നു. ജൂണിൽ ഭവന രഹിതരായ 5,620 കുട്ടികൾ ആയിരുന്നു അടിയന്തിര താമസസൗകര്യങ്ങളിൽ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇത് 5,659 ആയി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭവന രഹിതരുടെ എണ്ണത്തിൽ 9.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിക്കൂറിനുള്ളിൽ 49 മില്ലീ ലിറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. ഡബ്ലിൻ ഉൾപ്പെടെയുള്ള വിവിധ കൗണ്ടികളിൽ കനത്ത മഴയായിരുന്നു ലഭിച്ചിരുന്നത്. ഫീനിക്‌സ് പാർക്കിൽ മാത്രം ലഭിച്ച മഴയുടെ അളവാണ് ഇത്. ഇന്ന് രാവിലെ കാർമേഘം മൂടിയ കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. നേരിയ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കൗണ്ടിയിൽ ഇടയ്ക്കിടെ ചാറ്റൽ മഴ ലഭിക്കും. ശനിയാഴ്ച പൊതുവെ മങ്ങിയ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 16 അല്ലെങ്കിൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ. ഇതേ തുടർന്ന് തിങ്കളാഴ്ച ഹോട്ടൽ അടച്ചിട്ടു. ഗ്ലാസ്സൺ ലേക്ക്ഹൗസ് എന്ന ഹോട്ടലിൽ എത്തിയവർക്കാണ് വൈറസ് ബാധ പിടിപെട്ടത്. ഇക്കാര്യം എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ബാലികീരനിലെ ഫോർ സ്റ്റാർഹോട്ടലാണ് ഗ്ലാസ്സൺ. മുൻകരുതൽ നടപടിയെന്നോണമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. നടപടി താത്കാലികമാണെന്ന് വക്താവ് അറിയിച്ചു. സംഭവത്തിൽ എച്ച്എസ്ഇയുടെ അന്വേഷണം തുടരുകയാണ്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
