- പാകിസ്ഥാനെ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ , ഇനി ശ്രീരാമ ജന്മഭൂമിയുടെ അമരക്കാരൻ , ജിതേന്ദ്ര മിശ്ര
- കെ.കെ. രാഗേഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള വരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തണം ; ടി.കെ. ഗോവിന്ദൻ
- ഖുറാനെയും പ്രവാചകനെയും കുറിച്ച് കൂടുതലറിയാൻ വിഡി സതീശൻ ശ്രമിക്കണം ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ; കാന്തപുരം സമസ്ത വിഭാഗം
- 19-ാം നൂറ്റാണ്ടിൽ പറയേണ്ടിയിരുന്നത് 21-ാം നൂറ്റാണ്ടിൽ പറയുന്നു ; കാന്തപുരത്തെ തള്ളി വിഡി സതീശൻ
- പാകിസ്ഥാനൊപ്പം മക്ക പ്രതിരോധ കരാറിൽ ചേരാൻ ബംഗ്ലാദേശ് : ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാം , സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
- രേഖകൾ അലക്ഷ്യമായി സൂക്ഷിച്ചു; എച്ച്എസ്ഇയ്ക്ക് വൻ തുക പിഴ
- വാഹനങ്ങളുടെ അമിത വേഗം; ഡൊണഗലിലെ ഗ്രാമീണർ ഇന്ന് പ്രതിഷേധിക്കും
- ആൻഡ്രിമിൽ വാഹനാപകടം; 50 കാരന് ദാരുണാന്ത്യം
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പാർക്കിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിമ്മേജിലെ റാവൻസ്ഡെയ്ൽ പാർക്കിലെ പബ്ലിക് പാർക്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്. സംഭവസ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി.
ഡബ്ലിൻ: വേൾഡ് എക്കണോമിക് ഫോറത്തിനായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ. താമസം, വിമാന യാത്രാ ചിലവ് മുതലായവ സംബന്ധിച്ച കണക്കുകളാണ് വിദേശകാര്യവകുപ്പ് പുറത്തുവിട്ടത്. സ്വിറ്റ്‌സർലാൻഡിൽ ആയിരുന്നു വേൾഡ് എക്കണോമിക് ഫോറം നടന്നത്. താമസത്തിനായി 17,000 യൂറോ ആയിരുന്നു സർക്കാർ ചിലവഴിച്ചത്. ഇതിന് പുറമേ നയതന്ത്രജ്ഞർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കുമുള്ള വിമാനയാത്രാ നിരക്കായി 15,000 യൂറോയും ചിലവിട്ടിരുന്നു. ഇതിന് പുറമേ ബ്രസീലിൽ നടന്ന കോപ്30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള താമസത്തിനായി 13,000 യൂറോ ചിലവിട്ടു. ന്യൂയോർക്കിലെ ആഡംബര ഹോട്ടലിൽ 18 രാത്രി താമസിക്കാൻ ഏഴായിരം യൂറോയും ചിലവിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ഉയർന്നു. ഭവന വകുപ്പിന്റെ കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 17,527 പേർക്കാണ് വീടില്ലാത്തത്. ഇതേ തുടർന്ന് ഇവരെല്ലാവരും അടിയന്തിര താമസ സൗകര്യങ്ങളിലാണ് കഴിയുന്നത്. ജൂണുമായി താരതമ്യം ചെയ്യുമ്പോൾ 45 പേരാണ് അധികമായി ഭവനരഹിതരായത്. വീടില്ലാത്ത കുട്ടികളുടെ എണ്ണത്തിലും ഈ മാസം വർധനവ് ഉണ്ടായിട്ടുണ്ട്. ജൂണിൽ വീടില്ലാത്ത മുതിർന്നവരുടെ എണ്ണം 11,864 ആയിരുന്നു. എന്നാൽ ജൂലൈയിൽ ഇത് 11,868 ആയി ഉയർന്നു. ജൂണിൽ ഭവന രഹിതരായ 5,620 കുട്ടികൾ ആയിരുന്നു അടിയന്തിര താമസസൗകര്യങ്ങളിൽ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇത് 5,659 ആയി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭവന രഹിതരുടെ എണ്ണത്തിൽ 9.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിക്കൂറിനുള്ളിൽ 49 മില്ലീ ലിറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. ഡബ്ലിൻ ഉൾപ്പെടെയുള്ള വിവിധ കൗണ്ടികളിൽ കനത്ത മഴയായിരുന്നു ലഭിച്ചിരുന്നത്. ഫീനിക്‌സ് പാർക്കിൽ മാത്രം ലഭിച്ച മഴയുടെ അളവാണ് ഇത്. ഇന്ന് രാവിലെ കാർമേഘം മൂടിയ കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. നേരിയ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കൗണ്ടിയിൽ ഇടയ്ക്കിടെ ചാറ്റൽ മഴ ലഭിക്കും. ശനിയാഴ്ച പൊതുവെ മങ്ങിയ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 16 അല്ലെങ്കിൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ. ഇതേ തുടർന്ന് തിങ്കളാഴ്ച ഹോട്ടൽ അടച്ചിട്ടു. ഗ്ലാസ്സൺ ലേക്ക്ഹൗസ് എന്ന ഹോട്ടലിൽ എത്തിയവർക്കാണ് വൈറസ് ബാധ പിടിപെട്ടത്. ഇക്കാര്യം എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ബാലികീരനിലെ ഫോർ സ്റ്റാർഹോട്ടലാണ് ഗ്ലാസ്സൺ. മുൻകരുതൽ നടപടിയെന്നോണമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. നടപടി താത്കാലികമാണെന്ന് വക്താവ് അറിയിച്ചു. സംഭവത്തിൽ എച്ച്എസ്ഇയുടെ അന്വേഷണം തുടരുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് അംഗീകാരങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈയിലെ മോർട്ട്‌ഗേജ് അംഗീകാരങ്ങളാണ് കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്നത്. ആദ്യമായി വാങ്ങുന്നവർക്ക് ജൂലൈയിൽ അംഗീകാരങ്ങൾ തുടർന്നു. ജൂലൈയിൽ അംഗീകരിച്ച പകുതിയിലിധികം മോർട്ട്‌ഗേജുകളും ആദ്യ ബയർമാരുടേതാണ്. 6,253 മോർട്ട്‌ഗേജുകൾക്കാണ് കഴിഞ്ഞ മാസം അംഗീകാരം നൽകിയത്. ഇതിൽ 3,575 പേരും ഫസ്റ്റ് ടൈം ബയർമാരാണ്. കഴിഞ്ഞ വർഷം ജൂലൈയെക്കാൾ 14.4 ശതമാനം അംഗീകാരങ്ങൾ കൂടുതലാണ് ഇക്കുറി.
ഡബ്ലിൻ: സ്‌പെയിനിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്ത്. മൊനാഘൻ സ്വദേശിനി തോമസിന മക്കാർഡിൽ, ന്യൂസിലൻഡ് പൗരനായ പാട്രിക് ടോബിൻ എന്നിവരാണ് മരിച്ചത്. ഇവർക്ക് കൗമാരക്കാരയ രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളിമുറിയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതയുള്ളതായി വ്യക്തമായിട്ടില്ല. തോമസിന അപകടത്തിൽപ്പെട്ടപ്പോൾ ടോബിൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിൽ വിവിധ ആശുപത്രികളിൽ ട്രോളികളിൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പുറത്ത്. ഐഎൻഎംഒയാണ് കണക്കുകൾ പുറത്തുവിട്ടത്. 413 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്. 268 രോഗികൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റ് വാർഡുകളിലായി 145 പേരും ചികിത്സയിലുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ 24 പേരും വാർഡിലെ മറ്റ് സ്ഥലങ്ങളിൽ 28 പേരും ഉൾപ്പെടെ ആകെ 52 രോഗികൾ കാത്തിരിക്കുന്നു. ഡബ്ലിനിൽ ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സെന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്.
ഡബ്ലിൻ: ഇന്ധന എക്‌സൈസ് തീരുവയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തുടരും. ഒക്ടോബർ അവസാനം വരെ ഇളവുകൾ നീട്ടാനാണ് തീരുമാനമെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ പ്രഖ്യാപിച്ച ഇളവുകൾ സെപ്തംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. വ്യാഴാഴ്ച ഇക്കാര്യം പരിഗണിക്കാനായി മന്ത്രിസഭ യോഗം ചേർന്നിരുന്നു. ഇതിലാണ് നികുതി വർധനവ് വേണ്ടെന്ന തീരുമാനം ഉയർന്നുവന്നത്. നികുതിയിളവ് എടുത്തുകളഞ്ഞാൽ വലിയ തോതിൽ ഇന്ധന വില വർധനവ് ഉണ്ടാകും. പെട്രോൾ ലിറ്ററിന് 9 സെന്റും ഡീസൽ ലിറ്ററിന് 10 സെന്റുമാകും വർധിക്കുക.
ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റം കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുടിയേറ്റത്തിൽ 12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഏപ്രിൽവരെയുള്ള 12 മാസത്തെ കണക്കുകളാണ് ഇത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിയേറ്റത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കണക്കുകളാണ് ഇത്. ഏപ്രിൽ വരെയുളള 12 മാസങ്ങളിൽ 1,10,600 പേരാണ് അയർലൻഡിലേക്ക് കുടിയേറിയത്. അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ തോതിലുണ്ടായ കുറവ് ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. അടുത്തിടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചില നയങ്ങളിൽ ഐറിഷ് സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇത് കുടിയേറ്റം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
