- കാന്തപുരം തിളങ്ങുന്നു! മുട്ടിലിഴഞ്ഞ് ഭരണ പ്രതിപക്ഷങ്ങൾ; ഷൂ നക്കി നിലപാട് റാണിമാർ
- അധ്യാപികയായത് ക്രമക്കേടിലൂടെയെന്ന് കണ്ടെത്തി ; പിന്നാലെ മമത ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കിയ നിലയിൽ
- സസ്പെൻഡ് ചെയ്യപ്പെട്ട എം ആർ അജിത് കുമാറിന് പൊലീസ് സ്റ്റേഷൻ ചുമതല : വിവാദമായപ്പോൾ പട്ടിക പിൻവലിച്ചു
- കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം; കേസിൽ ഉൾപ്പെട്ട 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ‘മതപണ്ഡിതന്മാരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആർക്കും നിഷേധിക്കാനാവില്ല’: കാന്തപുരത്തെ പിന്തുണച്ച് കെ ടി ജലീൽ
- ഓസ്റ്റിനും ക്ലോയിയും എത്തും; കരുതൽ വേണം
- ലെപ്പോർഡ്സ്ടൗണിലെ അക്രമം; രണ്ട് പേർക്കെതിരെ കൂടി കേസ്
- സമരം തന്നെ; തീരുമാനത്തിലുറച്ച് പൊതുമേഖലാ ജീവനക്കാർ
ലേഖകന്‍: sreejithakvijayan
കോർക്ക്: കോർക്ക് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 12 കിലോ കൊക്കെയ്ൻ പിടികൂടി. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 1.2 മില്യൺ യൂറോ വിലവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർച്ചുഗലിൽ നിന്നുള്ള വിമാനത്തിൽ ആയിരുന്നു സംഭവം. വിമാനത്തിലെ ബാഗുകൾ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുന്നതിനിടെ ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ബാഗിന്റെ ഉടമയായ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഒൻപതരയോടെയായിരുന്നു സംഭവം. ഫാൾസ് റോഡ് പ്രദേശത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായത്. കാലിനാണ് വെടിയേറ്റത്. പരിക്ക് സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. അതേസമയം സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വർധിച്ചു. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങൾക്കിടെ പണപ്പെരുപ്പത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ 0.6 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഊർജ്ജ വിലകളിലെ വർധനവാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണം ആയത്. കഴിഞ്ഞ മാസം ഊർജ്ജ വിലകളിൽ 4.3 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഊർജ്ജ വിലയിൽ 11.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഭക്ഷണ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസത്തെക്കാൾ 0.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 0.1 ശതമാനത്തിന്റെ കൂടുതലും ഉണ്ടായിട്ടുണ്ട്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പോലീസുകാർക്ക് നേരെ ആക്രമണം. ഏഴ് പോലീസുകാർക്ക് പരിക്ക്. ബൗച്ചർ റോഡ് പ്ലേയിംഗ് ഫീൽഡിലെ സംഗീത പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. സംഗീത പരിപാടിയുടെ ഭാഗമായി സുരക്ഷയ്ക്കായി വിന്യസിച്ചതായിരുന്നു പോലീസുകാർ. ഇതിനിടെ പരിപാടിയ്‌ക്കെത്തിയ കൗമാരക്കാരൻ കയ്യിൽ കുപ്പികളുമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കൗമാരക്കാരൻ അക്രമാസക്തനായി. തുടർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് മറ്റൊരു യുവാവ് ലഹരിയുമായി നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിലെ ബല്ലിയോഗനിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഷാങ്കിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 8.30 ഓടെ ആയിരുന്നു സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. അതിക്രമിച്ച് വീട്ടിലേക്ക് കയറിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. 20 വയസ്സുള്ള രണ്ട് സ്ത്രീകളെയാണ് പ്രതികൾ ആക്രമിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരുടെയും പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്.
ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിനുള്ളിൽ മൃതദേഹം. പരിക്കേറ്റ നിലയിൽ സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തി. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലിസ്‌നഹൾ റോഡിലുള്ള വീട്ടിൽ ആക്രമണം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ എത്തിയതായിരുന്നു പോലീസ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൗമാരക്കാരന്റെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിൽ വൻ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 2.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്ത് ലഹരി വിൽപ്പനയും വിതരണവും നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഏകദേശം 22 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50 നും 60 നും ഇടയിൽ പ്രായമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഗ്യാസിന്റെ താരിഫ് വർധിപ്പിച്ച് എസ്എസ്ഇ. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. 19.2 ശതമാനം വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഗ്യാസ് വിലയിൽ വർധനവ് ഉണ്ടാകും. ഗ്രേറ്റർ ബെൽഫാസ്റ്റിലും പടിഞ്ഞാറൻ മേഖലകളിലുമായി രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് എസ്എസ്ഇയ്ക്കുള്ളത്. ഇവരെയെല്ലാം വർധനവ് ബാധിക്കും. ഇതിന് പുറമേ 4500 ചെറുകിട വാണിജ്യ ഉപഭോക്താക്കളെയും താരിഫ് വർധനവ് ബാധിക്കും. ക്രെഡിറ്റ് മീറ്ററുള്ള കുടുംബത്തിൽ ഗ്യാസ് ബിൽ പ്രതിവർഷം 174 പൗണ്ട് വർധിക്കും. പ്രീപേയ്‌മെന്റ് ഗ്യാസ് മീറ്റർ ഉള്ളവർക്ക് പ്രതിവർഷം 172 പൗണ്ടിന്റെ വർധനവാകും ബില്ലിൽ ഉണ്ടാകുക.
ടൈറോൺ: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. റെയിൽവേ സ്ട്രീറ്റ് മേഖലയിൽ വച്ചായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്ക് സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീയിട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ബല്ലിനകില്ലി റോഡിലെ വീട്ടിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ 1.40 ഓടെ ആയിരുന്നു സംഭവം. വീടിന് തീപിടിച്ചതായി ഫയർഫോഴ്‌സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തി തീ നിയന്ത്രണ വിധേയം ആക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിലുള്ള വ്യക്തിയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
