- കാന്തപുരം തിളങ്ങുന്നു! മുട്ടിലിഴഞ്ഞ് ഭരണ പ്രതിപക്ഷങ്ങൾ; ഷൂ നക്കി നിലപാട് റാണിമാർ
- അധ്യാപികയായത് ക്രമക്കേടിലൂടെയെന്ന് കണ്ടെത്തി ; പിന്നാലെ മമത ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കിയ നിലയിൽ
- സസ്പെൻഡ് ചെയ്യപ്പെട്ട എം ആർ അജിത് കുമാറിന് പൊലീസ് സ്റ്റേഷൻ ചുമതല : വിവാദമായപ്പോൾ പട്ടിക പിൻവലിച്ചു
- കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം; കേസിൽ ഉൾപ്പെട്ട 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ‘മതപണ്ഡിതന്മാരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആർക്കും നിഷേധിക്കാനാവില്ല’: കാന്തപുരത്തെ പിന്തുണച്ച് കെ ടി ജലീൽ
- ഓസ്റ്റിനും ക്ലോയിയും എത്തും; കരുതൽ വേണം
- ലെപ്പോർഡ്സ്ടൗണിലെ അക്രമം; രണ്ട് പേർക്കെതിരെ കൂടി കേസ്
- സമരം തന്നെ; തീരുമാനത്തിലുറച്ച് പൊതുമേഖലാ ജീവനക്കാർ
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് അംഗീകാരങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈയിലെ മോർട്ട്‌ഗേജ് അംഗീകാരങ്ങളാണ് കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്നത്. ആദ്യമായി വാങ്ങുന്നവർക്ക് ജൂലൈയിൽ അംഗീകാരങ്ങൾ തുടർന്നു. ജൂലൈയിൽ അംഗീകരിച്ച പകുതിയിലിധികം മോർട്ട്‌ഗേജുകളും ആദ്യ ബയർമാരുടേതാണ്. 6,253 മോർട്ട്‌ഗേജുകൾക്കാണ് കഴിഞ്ഞ മാസം അംഗീകാരം നൽകിയത്. ഇതിൽ 3,575 പേരും ഫസ്റ്റ് ടൈം ബയർമാരാണ്. കഴിഞ്ഞ വർഷം ജൂലൈയെക്കാൾ 14.4 ശതമാനം അംഗീകാരങ്ങൾ കൂടുതലാണ് ഇക്കുറി.
ഡബ്ലിൻ: സ്‌പെയിനിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്ത്. മൊനാഘൻ സ്വദേശിനി തോമസിന മക്കാർഡിൽ, ന്യൂസിലൻഡ് പൗരനായ പാട്രിക് ടോബിൻ എന്നിവരാണ് മരിച്ചത്. ഇവർക്ക് കൗമാരക്കാരയ രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളിമുറിയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതയുള്ളതായി വ്യക്തമായിട്ടില്ല. തോമസിന അപകടത്തിൽപ്പെട്ടപ്പോൾ ടോബിൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിൽ വിവിധ ആശുപത്രികളിൽ ട്രോളികളിൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പുറത്ത്. ഐഎൻഎംഒയാണ് കണക്കുകൾ പുറത്തുവിട്ടത്. 413 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്. 268 രോഗികൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റ് വാർഡുകളിലായി 145 പേരും ചികിത്സയിലുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ 24 പേരും വാർഡിലെ മറ്റ് സ്ഥലങ്ങളിൽ 28 പേരും ഉൾപ്പെടെ ആകെ 52 രോഗികൾ കാത്തിരിക്കുന്നു. ഡബ്ലിനിൽ ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സെന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്.
ഡബ്ലിൻ: ഇന്ധന എക്‌സൈസ് തീരുവയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തുടരും. ഒക്ടോബർ അവസാനം വരെ ഇളവുകൾ നീട്ടാനാണ് തീരുമാനമെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ പ്രഖ്യാപിച്ച ഇളവുകൾ സെപ്തംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. വ്യാഴാഴ്ച ഇക്കാര്യം പരിഗണിക്കാനായി മന്ത്രിസഭ യോഗം ചേർന്നിരുന്നു. ഇതിലാണ് നികുതി വർധനവ് വേണ്ടെന്ന തീരുമാനം ഉയർന്നുവന്നത്. നികുതിയിളവ് എടുത്തുകളഞ്ഞാൽ വലിയ തോതിൽ ഇന്ധന വില വർധനവ് ഉണ്ടാകും. പെട്രോൾ ലിറ്ററിന് 9 സെന്റും ഡീസൽ ലിറ്ററിന് 10 സെന്റുമാകും വർധിക്കുക.
ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റം കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുടിയേറ്റത്തിൽ 12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഏപ്രിൽവരെയുള്ള 12 മാസത്തെ കണക്കുകളാണ് ഇത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിയേറ്റത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കണക്കുകളാണ് ഇത്. ഏപ്രിൽ വരെയുളള 12 മാസങ്ങളിൽ 1,10,600 പേരാണ് അയർലൻഡിലേക്ക് കുടിയേറിയത്. അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ തോതിലുണ്ടായ കുറവ് ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. അടുത്തിടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചില നയങ്ങളിൽ ഐറിഷ് സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇത് കുടിയേറ്റം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
ഡബ്ലിൻ: അയർലൻഡിൽ ടാക്‌സി ഡ്രൈവർമാരുടെ എണ്ണത്തിൽ വർധനവ്. എണ്ണം കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 27,891 ടാക്‌സി ഡ്രൈവർമാർ രാജ്യത്തുണ്ട്. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ടാക്‌സി ഡ്രൈവർമാർക്കുള്ള 1,893 ലൈസൻസുകൾ വിതരണം ചെയ്തു. ടാക്‌സികളോടുള്ള പൊതുജനങ്ങളുടെ താത്പര്യമാണ് ഡ്രൈവർമാരുടെ എണ്ണം ഉയരാൻ കാരണമായത്. ഫ്‌ളീറ്റ് വീൽചെയർ ആക്‌സസിബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളോടുള്ള സ്വീകാര്യത എന്നിവയും മേഖലയിലെ പുരോഗതിയ്ക്ക് കാരണമായി.
കെറി: കൗണ്ടി കെറിയിൽ ഇന്നലെ ലഭിച്ചത് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ മേഖലകളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പ്രദേശത്ത് ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നിലവിൽവന്ന യെല്ലോ വാണിംഗ് ഇന്ന് രാവിലെ ആറ് മണിയ്ക്ക് അവസാനിച്ചിട്ടുണ്ട്. കെറിയിലെ കില്ലാർണിയിലാണ് അതിശക്തമായ മഴ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. ചരിത്രത്തിലെ ഏറ്റവും ഏറ്റവും ശക്തമായ മഴയ്ക്കാണ് നഗരം സാക്ഷിയായത് എന്നാണ് കില്ലാർണി മേയർ പറയുന്നത്. പട്ടണത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചതായി ജോൺ ഒ ഡോണോഗ് പറഞ്ഞു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. നഗരത്തിന്റെ ഭൂരിഭാഗം മേഖലയും വെള്ളത്തിനടിയിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: സ്‌പെയിനിൽ റിസോർട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ദമ്പതികളിൽ സ്ത്രീയ്ക്കാണ് ആദ്യം ജീവൻ നഷ്ടമായത്. കുളിക്കുന്നതിനിടെ ഇവർക്ക് വൈദ്യുതാഘാതമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടമോ ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇത് കണ്ട് പുരുഷൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഓണാഘോഷം അടിപൊളിയാക്കാൻ സൗത്ത് ഡബ്ലിനിലെ മലയാളി കൂട്ടായ്മ. സോഷ്യൽ സ്‌പേസ് അയർലൻഡിന്റെ സഹകരണത്തോടെയാണ് സൗത്ത് ഡബ്ലിനിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അടുത്ത മാസം അഞ്ചിനാണ് പരിപാടി. വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവോണം 2026 എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതൽ പരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറ് മണിവരെയാണ് പരിപാടി. കിൽ ഒ ദി ഗ്രഞ്ച് നാഷണൽ സ്‌കൂളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മെഗാ തിരുവാതിര, വിവിധ നൃത്തപരിപാടികൾ, ലൈവ് സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ക്ലെയർ: ഓണാഘോഷം അതിഗംഭീരമാക്കാൻ ക്ലെയറിലെ ഇന്ത്യൻ കൂട്ടായ്മ. വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ നടക്കും. സെന്റ് ഫ്‌ളന്നാസ് കോളേജാണ് ആഘോഷ പരിപാടികളുടെ വേദി. ക്ലെയർ ഇന്ത്യൻ ഓണം 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങൾ ആഘോഷമാക്കാമെന്ന സന്ദേശത്തിലൂന്നിയാണ് പരിപാടികൾ. മലയാളികൾക്ക് പുറമേ മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമാകും. കേരളത്തിന്റെ തനിമയും സംസ്‌കാരവും വെളിവാക്കുന്ന രീതിയിൽ ആയിരിക്കും പരിപാടി. വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിന് പുറമേ കായിക മത്സരങ്ങളും ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുക.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
