- കാന്തപുരം തിളങ്ങുന്നു! മുട്ടിലിഴഞ്ഞ് ഭരണ പ്രതിപക്ഷങ്ങൾ; ഷൂ നക്കി നിലപാട് റാണിമാർ
- അധ്യാപികയായത് ക്രമക്കേടിലൂടെയെന്ന് കണ്ടെത്തി ; പിന്നാലെ മമത ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കിയ നിലയിൽ
- സസ്പെൻഡ് ചെയ്യപ്പെട്ട എം ആർ അജിത് കുമാറിന് പൊലീസ് സ്റ്റേഷൻ ചുമതല : വിവാദമായപ്പോൾ പട്ടിക പിൻവലിച്ചു
- കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം; കേസിൽ ഉൾപ്പെട്ട 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ‘മതപണ്ഡിതന്മാരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആർക്കും നിഷേധിക്കാനാവില്ല’: കാന്തപുരത്തെ പിന്തുണച്ച് കെ ടി ജലീൽ
- ഓസ്റ്റിനും ക്ലോയിയും എത്തും; കരുതൽ വേണം
- ലെപ്പോർഡ്സ്ടൗണിലെ അക്രമം; രണ്ട് പേർക്കെതിരെ കൂടി കേസ്
- സമരം തന്നെ; തീരുമാനത്തിലുറച്ച് പൊതുമേഖലാ ജീവനക്കാർ
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും തെക്ക്- പടിഞ്ഞാറ് ഭാഗത്ത് കനത്ത മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഇതേ തുടർന്ന് നാളെ പുലർച്ചെ മൂന്ന് മണി മുതൽ രാജ്യവ്യാപകമായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ചവരെയുണ്ടാകും ശക്തമായ മഴ വെള്ളപ്പൊക്കത്തിനുൾപ്പെടെ കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
ഡബ്ലിൻ: സ്‌പെയിനിൽ കുളിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ദമ്പതികളിൽ ഐറിഷ് വനിതയുടെ ചിത്രം പുറത്ത്. 51 കാരിയായ തോമസീന ടോബിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവർ ബിസിനസുകാരിയും കൂടിയാണ്. മൊനാഘൻ സ്വദേശിനിയാണ് തോമസീന. ഭർത്താവ് നീ മക്കാർഡിൽ ന്യൂസിലൻഡ് സ്വദേശിയാണ്. അപകടത്തിൽ കൊല്ലപ്പെട്ട മക്കാർഡിലിന്റെ ചിത്രം പുറത്തുവിട്ടിട്ടില്ല. കാസിൽബ്ലെയ്‌നിയാണ് മക്കാർഡിലിന്റെ സ്വദേശം. കഴിഞ്ഞ 20 വർഷമായി ലണ്ടനിൽ താമസിച്ചുവരികയാണ് ഇവർ. ലണ്ടനിലാണ് ബിസിനസും. കൗമാരക്കാരായ മക്കൾക്കൊപ്പം അവധിക്കാലം ആസ്വദിക്കുന്നതിന് വേണ്ടിയാണ് ഇവർ സ്‌പെയിനിൽ എത്തിയത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യത. ഇത് ഇലക്ട്രിക് പിക്‌നിക്കിനെ ബാധിച്ചേക്കും. അതേസമയം ഇതുവരെ മുന്നറിയിപ്പുകളൊന്നും മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ലിൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭാഗങ്ങളിൽ ശക്തമായ മഴ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. വെള്ളപ്പൊക്കമുൾപ്പെടെയുണ്ടായി. ഇന്ന് പൊതുവെ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്ക് ഭാഗത്ത് കൂടുതൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. അൾസ്റ്ററിന്റെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പകൽ മുഴുവൻ കിഴക്ക് ഭാഗത്ത് മഴ ലഭിക്കും. വൈകീട്ടോടെ ലെയ്ൻസ്റ്ററിന്റെയും അൾസ്റ്ററിന്റെയും ചില ഭാഗങ്ങളിൽ മഴയുണ്ടാകും.
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ നടക്കും. ശ്രാവണം- 26 എന്ന പേരിലാണ് പരിപാടി നടക്കുക. രാവിലെ പത്തരയോടെ ആരംഭിക്കുന്ന പരിപാടിയ്ക്ക് വൈകീട്ടോടെയാണ് പരിസമാപ്തിയാകുക. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 19ാമത് ഓണാഘോഷമാണ് ഇത്. വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളും അരങ്ങേറും. രാവിലെ അത്തപ്പൂക്കളം ഇട്ടുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മാവേലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, ചെണ്ടമേളം, ഫ്‌ളാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ് എന്നിവയുൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും. വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പും.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ടാക്‌സി മോഷ്ടിക്കാൻ ശ്രമം. പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. ഡബ്ലിൻ സിറ്റി സെന്ററിലെ ബ്ലെസ്സിംഗ്ടൺ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ടാക്‌സി ഡ്രൈവർ പിൻസീറ്റിൽ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്. ഉറങ്ങുകയായിരുന്ന ഡ്രൈവറെ പ്രതി ആക്രമിക്കുകയായിരുന്നു. പിന്നാലെ ടാക്‌സിയുമായി കടന്ന് കളഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ടാക്‌സി പിന്തുടരുകയായിരുന്നു. ഇതിനിടെ അക്രമിയിൽ നിന്നും രക്ഷപ്പെടാൻ ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് ചാടി. ഇതിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: ഐറിഷ് ടാക്‌സി വിപണിയിൽ ഫിക്‌സ്ഡ് ഫെയർ സംവിധാനം തുടരും. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഊബർ ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോഴാണ് ഫിക്‌സ്ഡ് ഫെയർ നൽകേണ്ടതായി വരിക. പുതിയ കരട് ചട്ടങ്ങളിൽ ഫിക്‌സ്ഡ് ഫെയർ നിരോധിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തതയുമായി എൻടിഎ രംഗത്ത് എത്തിയത്. നിലവിൽ ടാക്‌സി മീറ്ററിൽ ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ബുക്കിംഗ് വേളയിൽ അതിൽ താഴെയുള്ള തുക ഫിക്‌സ്ഡ് ഫെയറായി നൽകാൻ സാധിക്കും.
ഡബ്ലിൻ: ഡാനിയൽ അരുബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ശേഖരിച്ചത് 400 പേരുടെ മൊഴികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ഓഗസ്റ്റുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയാണ് അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 29 നാണ് കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുസ്ല ആശങ്ക പങ്കുവച്ചത്. മൂന്നാം വയസ്സിൽ ആയിരുന്നു ഡാനിയേലിന്റെ തിരോധാനം എന്നാണ് വിവരം. ഡൊണബേറ്റിലെ ഗാലറി അപ്പാർട്ട്‌മെന്റിൽ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്. പിന്നീട് കുട്ടിയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കുട്ടി കൊല്ലപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 11 നാണ് നരഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്.
ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ ഇ- സ്‌കൂട്ടർ അപകടം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോംഗ്‌ഫോർഡിലെ ബാറ്ററി റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഏകദേശം 19 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഇ- സ്‌കൂട്ടർ വഴിയിലൂടെ നടന്ന് പോകുകയായിരുന്ന കൗമാരക്കാരിയെ ഇടിയ്ക്കുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് നിയന്ത്രണംവിട്ട് അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഫോറൻസിക് കൊളീഷൻ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡബ്ലിൻ: ഡബ്ലിനിലെ പാർക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഡബ്ലിൻ 12 ലെ കിമ്മേജിലെ റാവൻസ്‌ഡെയ്ൽ പാർക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 20 വയസ്സ് തോന്നിയ്ക്കുന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച സ്ഥലത്ത് ഇതിനോടകം തന്നെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച രാത്രി 8.30 നും 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 8.30 നും ഇടയിൽ ഡബ്ലിൻ 12 ലെ റാവൻസ്ഡെയ്ൽ പാർക്ക്, കിമ്മേജ് റോഡ് ലോവർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതും ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
കാവൻ: കൗണ്ടി കാവനിലെ കിംഗ്‌സ്പാൻ ബ്രെഫ്‌നി പാർക്കിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കാവൻ ജിഎഎ. തീപിടിത്തത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു അടുക്കള ഭാഗത്ത് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ അണച്ചു. അപ്പോഴേയ്ക്കും സാധനങ്ങൾ മുഴുവനായി കത്തിനശിച്ചിരുന്നു. സംഭവ സമയം ഗ്രൗണ്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
