Author: Anu Nair

ചെന്നൈ: ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി . നാളെ ഉച്ചയോടെ കാരയ്ക്കലിനും ,മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് സൂചന . ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും ,പുതുച്ചേരിയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് . സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാ​ഗമായി രണ്ടായിരത്തി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട്…

Read More

മുംബൈ ; ഏകദിനമത്സരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി കളത്തിലിറങ്ങുക പുത്തൻ ജേഴ്സിയണിഞ്ഞ് . മുംബൈയിൽ നടന്ന ചടങ്ങിൽ നിയുക്ത ഐ സി സി ചെയർമാനും, ബിസിസിഐ സെക്രട്ടറിയും വനിതാ ടീം ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്, മുൻപുള്ള ജേഴ്സിയിലെ പ്രധാന നിറമായ ആകാശ നീല നിലനിർത്തിയിട്ടുണ്ട്.എന്നാൽ തോളത്ത് ത്രിവർണം കൂടി വരുന്നത് കൊണ്ട് കൂടുതൽ ആകർഷകമാകുന്നുണ്ട്. അതിനു പുറത്താണ് അപ്പാരല്‍ സ്‌പോണ്‍സേഴ്‌സായ അഡിഡാസിന്റെ സിഗ്നേച്ചറായ മൂന്ന് വെള്ളവരകള്‍ വരുന്നത്. വനിതാ ക്രിക്കറ്റ് ടീമാണ് ജേഴ്‌സി അണിഞ്ഞു ആദ്യം കളത്തിൽ എത്തുക. ഡിസംബർ 22 ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിന പരമ്പരയിലാണ് വനിതാ ടീം പുതിയ ജേഴ്‌സി അണിഞ്ഞു വരുന്നത്.ഇതിനു മുൻപ് ഡിസംബർ അഞ്ചിനു ഓസ്ട്രേലിയയുമായി പരമ്പര ഉണ്ടെങ്കിലും നിലവിലെ ജേഴ്‌സി അണിഞ്ഞാകും എത്തുക. ഇന്ത്യൻ ജേഴ്സി പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. തോളിൽ നൽകിയിരിക്കുന്ന ത്രിവർണ്ണനിറങ്ങൾ മനോഹരമാണ്…

Read More

ബെംഗളൂരു ; ഇന്ദിരാ നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയാറെന്ന് അറിയിച്ചു. ഇയാൾ ഉത്തരേന്ത്യയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത് . ആരവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയി എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് അസമീസ് വ്ലോഗറായ കാമുകി മായയെ ആരവ് കൊലപ്പെടുത്തിയത്.ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായിരുന്നു കൊലപാതകം. ഈ മാസം 26 നാണ് ആരവ് ബെംഗളൂരുവിൽ നിന്ന് രക്ഷപെട്ടത്. ആരവിന്റെ വീട്ടിൽ നിന്നും അന്വേഷണത്തിന് സഹായകമാകുന്ന തുമ്പുകളൊന്നും കിട്ടിയിരുന്നില്ല. മജസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ആരവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടതായും പോലീസ് കണ്ടെത്തി.കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ബംഗളുരു ഈസ്റ്റ്‌ ഡിസിപി ഡി ദേവരാജ് പറഞ്ഞു.…

Read More

തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. അപകട സമയത്ത് ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് പിതാവ് വീണ്ടും രംഗത്തെത്തിയത് . ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് ‍തന്നെയാണ് . അതിനു പിന്നിൽ ഡ്രൈവറായ അർജുൻ തന്നെയാണ് . നേരത്തെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുൻ .എടിഎം കവർച്ച ഉൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ് അർജുൻ. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. ആര് ആരെ കൊല്ലുന്നു എന്നതല്ല , മറിച്ച് പണമുണ്ടാക്കുക എന്നതാണ് ഇവിടെ പ്രാധാന്യം.ബാലഭാസ്ക്കറിന്റെ മരണത്തിൽ നീതി ലഭിച്ചിട്ടില്ല.വെറും സംശയമല്ല, ഇത് ഉറപ്പാണ്. കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിബിഐ ചോദ്യം ചെയ്തുവെന്ന് പറയുന്നുണ്ട്. പക്ഷേ, റിപ്പോർട്ട് വായിച്ച് നോക്കിയാൽ മാത്രമേ അത് അറിയാനാകു. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും. ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.…

Read More

തൃശൂർ : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും , മകളുടെയും ജീവൻ കവർന്ന അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സ്വർണം തട്ടിയ കേസിൽ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്ന് പൊലീസ് കണ്ടെത്തി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പോലീസ് , സിബിഐ അന്വേഷണങ്ങളിലൊന്നും ഇത് കണ്ടെത്തിയിരുന്നില്ല. വാഹനം ഓടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴിയെങ്കിലും പിന്നീട് ഇയാൾ തന്നെയാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്

Read More

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ഇയാളെ സസ്പെൻ‍ഡ് ചെയ്തത്. വരുന്ന മെയ് മാസത്തിൽ വിരമിക്കാനിരിക്കേയാണ് മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന നടൻ പോക്സോ കേസിൽ അറസ്റ്റിലായത്. വണ്ടൂർ ​​ഗവ. ​ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൽപി വിഭാ​ഗം അദ്ധ്യാപകനാണ് നാസർ കറുത്തേനി. നവംബർ 17 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടർന്ന് സ്‌കൂളിൽ വച്ച് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ അറസ്റ്റ് ചെയ്തില്ല. പിന്നീട് നവംബർ 21 വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ മഞ്ചേരി സബ്ജയിലിൽ റിമാന്റിലാണ്.കുരുതി, ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെയാണ് നാസർ കറുത്തേനി ശ്രദ്ധേയനാകുന്നത്.…

Read More

ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും മറുപടിയുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . യുക്തമായ നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് അയച്ചു നൽകിയതായും സുരേഷ് ഗോപി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. കോൺ​ഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ പമ്പിൻ്റെ വിവാദം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീകണ്ഠാപുരം ചേരാൻ മൂലയിൽ പമ്പ് അനുവദിക്കുന്നതിന് ജില്ലാ അധികൃതർ എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

കൊച്ചി: പറവ ഫിലിം നിർമ്മാണ കമ്പനിയിൽ റെയ്ഡ് നടന്നതിന് പിന്നാലെ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടാൻ ആദായനികുതി വകുപ്പ് . പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണിത് . മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരളത്തിലും, തമിഴ്നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്‌നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്…

Read More

കൊല്ലം : കൊല്ലം അയത്തിലിൽ ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ പാലത്തിൻ്റെ മധ്യഭാഗം താഴുകയായിരുന്നു. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. . റോഡിൻ്റെ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി നിലവിലുള്ള പാലത്തിനോട് ചേർന്ന് മറ്റൊരു പുതിയ പാലം കെട്ടിയത്. കോൺക്രീറ്റ് നടക്കുന്ന സമയം പാലത്തിൻ്റെ അടിയിൽ താങ്ങായി കൊടുത്തിരുന്ന ഇരുമ്പ് പൈപ്പുകളിൽ ഒന്ന് ചരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് നിർമാണ തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.

Read More

ന്യൂഡൽഹി : ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തന ഗൂഢാലോചന കേസിൽ എൻ ഐ എ തേടുന്ന ഭീകരനാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ എൻ ഐ എയുടെയും, ഇന്റർപോളിന്റെ കിഗാലി നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സൽമാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ബെം​ഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന സ്ഫോടന ​ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി. ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട യുവാക്കൾക്ക് സ്‌ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബെംഗളൂരു പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്.

Read More