ഇനി മുതൽ തന്നെ ‘ ലേഡി സൂപ്പർ സ്റ്റാർ ‘ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് നടി നയൻ താര. ചൊവ്വാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ, തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ അവർ, നയൻ താര എന്ന പേര് തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണെന്നും പറഞ്ഞു.
“നിങ്ങളിൽ പലരും എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിരറ്റ സ്നേഹത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകിയതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എങ്കിലും, നിങ്ങളെല്ലാവരും എന്നെ ‘നയൻതാര’ എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. എല്ലാ പരിധികൾക്കും അതീതമായി നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ നാമെല്ലാവരും പങ്കിടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
ഭാവി നമുക്കെല്ലാവർക്കും പ്രവചനാതീതമായിരിക്കാം, നിങ്ങളുടെ മങ്ങാത്ത പിന്തുണ സ്ഥിരമായി നിലനിൽക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, നിങ്ങളെ രസിപ്പിക്കാനുള്ള എന്റെ കഠിനാധ്വാനവും അങ്ങനെ തന്നെയായിരിക്കും. സിനിമയാണ് നമ്മെ ഒന്നിപ്പിക്കുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം ‘ – നയൻ താര പറയുന്നു.