എ, ബി, ഒ, ഒ+ എന്നീ നാല് തരം രക്തഗ്രൂപ്പുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ വളരെ അപൂർവമായ ഒരു രക്തഗ്രൂപ്പിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ ? കഴിഞ്ഞ 50 വർഷത്തിനിടയിൽ, 40 ഓളം പേരിൽ മാത്രമാണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിട്ടുള്ളൂ. ഇത് വളരെ അപൂർവമായ ഒരു രക്തഗ്രൂപ്പാണ്. ശാസ്ത്രജ്ഞർ ഇതിനെ സ്വർണ്ണ രക്തം എന്നാണ് വിശേഷിപ്പിക്കുന്നത് .
ഈ രക്തഗ്രൂപ്പിനെ RH null എന്ന് വിളിക്കുന്നു. ഇത് വളരെ അപൂർവമാണെന്ന് പറയപ്പെടുന്നു. ഈ തരത്തിലുള്ള രക്തഗ്രൂപ്പുള്ളവർക്ക് രക്തം ആവശ്യമായി വന്നാൽ പോലും ഏറെ ബുദ്ധിമുട്ടേണ്ടി വരും .നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്റിജന്‍സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.
അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്റെ 61 ആന്റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവ സ്വര്‍ണ്ണരക്തം.