ജക്കാർത്ത : സ്വവർഗ ലൈംഗിക കേസിൽ പിടികൂടിയ യുവാക്കൾക്ക് ഇന്തോനേഷ്യയിൽ പരസ്യശിക്ഷ . ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക ഇസ്ലാമിക നിയമം പിന്തുടരുന്ന ആച്ചെ പ്രവിശ്യയിലാണ് രണ്ട് പുരുഷന്മാർക്ക് പരസ്യമായി ചാട്ടവാറടി നൽകിയത് .
മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ മറ്റിടങ്ങളിൽ സ്വവർഗ ലൈംഗികത നിയമവിരുദ്ധമല്ലെങ്കിലും ഇസ്ലാമിക നിയമസംഹിതയായ ശരീഅത്തിന്റെ പതിപ്പ് നടപ്പിലാക്കുന്ന ആച്ചെയിൽ ഇത് നിയമവിരുദ്ധമാണ്.
പ്രവിശ്യാ തലസ്ഥാനമായ ബന്ദ ആച്ചെയിലെ പാർക്കിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത് . ബന്ധത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ച് ഒരാൾക്ക് 82 തവണയും രണ്ടാമത്തെ യുവാവിന് 77 തവണയും ചാട്ടവാറടി നൽകി.
ഒട്ടേറെ ആളുകൾ നോക്കിനിൽക്കെയായിരുന്നു ശിക്ഷ. മൂന്ന് മാസം തടങ്കലിൽ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ചാട്ടവാറടി .