തിരുവനന്തപുരം : വന്ദേമാതരം ആലപിക്കാതെ സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം . വന്ദേമാതരം ആലപിക്കണമെന്ന് കൃത്യമായ നിർദേശമുണ്ടായിട്ടും അത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ ആഘോഷം നടത്തിയത്. 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഷ്ട്രീയ അന്ധതയും വിദ്വേഷവും ഉപേക്ഷിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് ചടങ്ങ് നടന്നത് . തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. വിവിധ സായുധ സേനകളുടെ സംഘങ്ങൾ, മൗണ്ട്ഡ് പോലീസ്, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം എന്നിവരിൽ നിന്ന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.
. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.പ്രളയത്തെ നേരിടുന്നതിനുള്ള സംസ്ഥാനത്തിന്റെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ശാസ്ത്രീയ സംവിധാനം അവതരിപ്പിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.
ക്ഷേമ പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളല്ല, അവകാശങ്ങളാണെന്നു, മുഖ്യമന്ത്രി പറഞ്ഞു. ഒരേ ഭാഷയും വിശ്വാസവും ജീവിതശൈലിയും പിന്തുടരുന്ന ആളുകളെ വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ട് വെറുപ്പിന്റെ ദ്വീപുകൾ സൃഷ്ടിക്കുക എന്നതല്ല ജനാധിപത്യം.
യുവതലമുറയ്ക്ക് അഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കാൻ അവസരങ്ങൾ നൽകണം . മയക്കുമരുന്നിന്റെ വിപത്തിനെ തുരത്തണം ഇവ സർക്കാരിന്റെ മുൻഗണനകളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ പരിപാടികളിലോ സ്കൂളുകളിലോ വന്ദേമാതരം ആലപിച്ചിരുന്നില്ല.

