ചെന്നൈ: ഗോൾ പോസ്റ്റ് തലയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം . വ്യോമസേന ജീവനക്കാരനും, തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും , ശ്രീലക്ഷ്മിയുടെയും മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ആണ് സംഭവം.
ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് മറിഞ്ഞ് തലയിലേയ്ക്ക് വീഴുകയായിരുന്നു. ഗോൾ പോസ്റ്റ് മറിയുന്നത് കണ്ട് കുട്ടി ഓടി മാറാൻ ശ്രമിച്ചെങ്കിലും തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post