ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 44 കാരന് ജീവൻ നഷ്ടമായി. ഡൺമുറിയിലെ ക്രെയ്റ്റൺ റോഡ് പ്രദേശത്തായിരുന്നു അപകടം ഉണ്ടായത്. നാല് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ മൂന്നോളം പേർക്ക് പരിക്കുണ്ട്. ഇവർ മൂന്ന് പേരും കാറുകളിലെ ഡ്രൈവർമാരാണ്. ഇവർക്ക് ചികിത്സ നൽകി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് സിൻ ഫീൻ എംഎൽഎ ഡാനി ബേക്കർ അനുശോചനം രേഖപ്പെടുത്തി.
Discussion about this post

