ലിമെറിക്ക്: അയർലൻഡിൽ കഞ്ചാവ് കൈവശം വച്ചതിന് പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 33 കാരനായ ന്യൂകാസിൽ വെസ്റ്റ് സ്വദേശി കെവിൻ കാവനാഗിനാണ് ശിക്ഷ വിധിച്ചത്. ന്യൂകാസിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
50 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് ശേഖമാണ് പിടിച്ചെടുത്തത്. 2025 മാർച്ച് 19 ന് ആയിരുന്നു സംഭവം. വാറന്റിന്റെ അടിസ്ഥാനത്തിൽ കെവിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. കേസിൽ ഇയാൾക്ക് 500 യൂറോയാണ് പിഴയായി ചുമത്തിയത്. 19 കുറ്റങ്ങൾ കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
Discussion about this post

