പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
ഒരു സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച ഫൂട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി മുള്ളരിക്കാടിന് സമീപമുള്ള ടർഫിൽ എത്തിയതായിരുന്നു ഇരുവരും. പിന്നീട് കുളിക്കാൻ അച്ഛൻകോവിലാറ്റിൽ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്.
സഹപാഠികളും നാട്ടുകാരും ചേർന്ന് അദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും
കുട്ടികളെ കണ്ടെത്താൻ ആയില്ല. പിന്നീട്, അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.