ഡബ്ലിൻ: ട്രിപ്പിൾ ലോക്കിൽ ചർച്ചകൾക്കായി ഒയിറിയാച്ച്ടാസ് പ്രതിരോധ കമ്മിറ്റി യോഗം ചേരും. അടുത്ത ആഴ്ച മൂന്ന് ദിവസമാണ് യോഗം ചേരുക. ഈ ആഴ്ചയും മൂന്ന് ദിവസത്തെ യോഗം ചേർന്നിരുന്നു.
224 ഭേദഗതികളാണ് ഈ ആഴ്ചയിലെ ചർച്ചകൾക്ക് ശേഷം മുന്നോട്ട് വച്ചത്. എന്നാൽ ഇതിൽ ധാരണയാകാതെ പിരിയുകയായിരുന്നു. ഇതേ തുടർന്നാണ് അടുത്ത ആഴ്ചയും യോഗം ചേരുന്നത്. ചൊവ്വാഴ്ച വൈകുന്നേരവും ബുധനാഴ്ച വൈകുന്നേരവും ചർച്ച നടത്തും. വ്യാഴാഴ്ച രാവിലെയും ഭേദഗതികളിൽ വാദം കേൾക്കും. അടുത്തയാഴ്ച ബിൽ കമ്മിറ്റി ഘട്ടത്തിൽ പാസായാൽ, ഡിസംബർ 9 ബുധനാഴ്ച അന്തിമ റിപ്പോർട്ട് ഡെയ്ലിലേക്ക് അയച്ചേക്കും.
Discussion about this post

