അർമാഗ്: കൗണ്ടി അർമാഗിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച കൗമാരക്കാർ അറസ്റ്റിൽ. രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ലുർഗാൻ,
ക്രെയ്ഗാവോൺ പ്രദേശങ്ങളിലായിരുന്നു സംഭവം. കൗമാരക്കാരെ ചോദ്യം ചെയ്തുവരികയാണ്.
രാവിലെ 7.10 ഓടെ ആയിരുന്നു സംഭവം. മെഡോബ്രൂക്ക് പ്രദേശത്ത് അപകടകരമായ രീതിയിൽ ഒരു വാഹനം ഓടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. പിന്നീട് കൗമാരക്കാർ ഓടിച്ച വാഹനം പിന്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

