ഡബ്ലിൻ: അയർലൻഡിൽ സ്ത്രീകൾ അതിക്രൂരമായി കൊല്ലപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അതിക്രൂരമായി കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം ഇരട്ടിയായി എന്നാണ് റിപ്പോർട്ടുകൾ. വനിതാ എയ്ഡ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഫെമിസൈഡ് വാച്ച് റിപ്പോർട്ട് എന്നാണ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ഇതുവരെ അയർലൻഡിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പകുതിയിലധികം പേരും നിലവിലുള്ള പങ്കാളിയുടെ കയ്യാലോ അതുമല്ലെങ്കിൽ മുൻ പങ്കാളിയുടെ കയ്യാലോ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആകെ സ്ത്രീകളുടെ 57 ശതമാനം വരും ഈ കണക്ക്. അയർലൻഡിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആക്രമണത്തിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവന്നിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് 29 ശതമാനം വർധിക്കുകയായിരുന്നു.

