ഡബ്ലിൻ/ ബ്രസീൽ: ബ്രസീലിലും രക്ഷകരായ ഡബ്ലിനിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കയ്യടി.കൗമാരക്കാരിയെ രക്ഷിച്ച സംഭവത്തിൽ ഫയർ ബ്രിഗേഡിലെ അംഗങ്ങൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇവർ പെൺകുട്ടിയെ രക്ഷിച്ചത്.
കഴിഞ്ഞ ആഴ്ച ബ്രസീലിൽ നടന്ന വേൾഡ് റെസ്ക്യൂ ചാലഞ്ചിൽ പങ്കെടുക്കാൻ അയർലൻഡിനെ പ്രതിനിധീകരിച്ച് ബ്രസീലിൽ എത്തിയതായിരുന്നു . മൂന്ന് പേരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മത്സരത്തിന് ശേഷം വിനോദസഞ്ചാരത്തിനായി ബീച്ചിൽ എത്തിയതായിരുന്നു മൂന്നംഗസംഘം. അപ്പോഴാണ് 15 വയസ്സുള്ള പെൺകുട്ടി വെള്ളത്തിൽ കുടുങ്ങിയതായി കണ്ടത്. ഉടനെ പെൺകുട്ടിയെ മൂന്ന് പേരും ചേർന്ന് രക്ഷിക്കുകയായിരുന്നു.
Discussion about this post

