ഡബ്ലിൻ : എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടിവ് ആൻ ഒ’കോണറെ പുറത്താക്കിയ കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യം. പ്രതിപക്ഷ നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത് . ആൻ ഒ’കോണറെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ ഇന്ന് വിശദീകരണം നൽകുമെന്നും സൂചനയുണ്ട്.
എന്നാൽ ഈ തീരുമാനം എച്ച് എസ് ഇ ബോർഡ് അംഗങ്ങൾ മാത്രമെടുത്തതാണെന്നാണ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മാക്നീൽ പറയുന്നത്. ഇക്കാര്യത്തിൽ തന്റെ പിന്തുണ ഉണ്ടെന്നും മാക്നീർ വെളിപ്പെടുത്തി. ഡെയ്ലിൻ ലീഡേഴ്സ് ക്വസ്റ്റ്യൻസ് വേളയിൽ ആൻ ഒ’കോണറുടെ പുറത്താക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

