ഡബ്ലിൻ: രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി സോഷ്യൽ ഡെമോക്രാറ്റ്സ് നേതാവ് ഹോളി കെയ്ൻസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹോളി ഇക്കാര്യം അറിയിച്ചത്. താനും പങ്കാളി ബാരി ലൂണിയും അതിയായ സന്തോഷത്തിലാണെന്ന് കെയ്ൻസ് വ്യക്തമാക്കി.
കോർക്ക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവവും പ്രസവാനന്തര പരിചരണവും. ആശുപത്രിയിലെ നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും കെയ്ൻസ് നന്ദി പറഞ്ഞു. ആൺകുഞ്ഞാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 2024 നവംബറിൽ കെയ്ൻസ് ലൂണി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നിരുന്നു.
Discussion about this post

