ഡബ്ലിൻ: സോഷ്യൽ ഹോമുകളുടെ വാടക വർധിപ്പിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം. ഇതേ തുടർന്ന് പുതിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി. വാടക വർധനവ് പിൻവലിക്കണമെന്ന ആവശ്യം രാഷ്ട്രീയ നേതാക്കളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുന:പരിശോധിക്കുമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഡബ്ലിൻ സിറ്റി കൗൺസിൽ സോഷ്യൽ ഹോമുകളുടെ വാടക വർധിപ്പിക്കാൻ തീരുമാനിച്ചത്. 30 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തരമൊരു പരിഷ്കരണം. ഇതിൽ അന്ന് മുതൽക്കേ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
Discussion about this post

