ഡബ്ലിൻ: അടുത്ത വാരാന്ത്യത്തിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ ഭാഗീകമായി തടസ്സപ്പെടും. നിർണായകമായ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യാത്രികർക്ക് ബുദ്ധിമുട്ട് നേരിടുന്നത്. നവംബർ 28 ശനി, 29 ഞായർ എന്നീ ദിവസങ്ങളിലായിരിക്കും അറ്റകുറ്റപ്പണികൾ നടക്കുക.
റെ കൗവിനും ടാല/സാഗാർട്ടിവനും ഇടയിൽ ആയിരിക്കും പ്രധാന തടസ്സം ഉണ്ടാകുക. ഇവിടെ നവംബർ 27 വെള്ളിയാഴ്ച അവസാന ട്രാം സർവ്വീസ് നടത്തിയതിന് ശേഷം തിങ്കളാഴ്ചയായിരിക്കും ട്രാം സർവ്വീസ് ഉണ്ടാകുക. മറ്റ് രണ്ട് ദിവസങ്ങളിലും ഇവിടെ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ബെൽഗാർഡ് സ്റ്റോപ്പിലെ ട്രാക്ക് മാറ്റിസ്ഥാപിക്കലും ബെൽഗാർഡ് റോഡിന് കുറുകെയുള്ള ലുവാസ് ക്രോസിംഗിലെ അറ്റകുറ്റപ്പണികളുമാണ് പ്രധാനമായും നടക്കുന്നത്. യാത്രികർക്ക് യാത്രകൾക്ക് തടസ്സം വരാതിരിക്കാൻ രണ്ട് ദിവസവും ബസ് സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്.

