ഡബ്ലിൻ: അയർലൻഡിലെ മോട്ടോർ വേ കളിലെ ഗതാഗത നിയമ ലംഘനം തടയാൻ കർശന നിർദ്ദേശങ്ങളുമായി ഒയിറിയാച്റ്റസ് ഗതാഗത സമിതി. നിയമ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷ ഏർപ്പെടുത്തണമെന്ന് സമിതി നിർദ്ദേശിച്ചു. അടുത്തിടെ അയർലൻഡിലെ മോട്ടോർ വേയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ അഞ്ച് കൗമാരക്കാർ മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമിതിയുടെ നിർദ്ദേശം.
എതിർദിശയിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗ് തടയാൻ പുതിയ കുറ്റവിഭാഗം കൊണ്ടുവരണമെന്നതുൾപ്പെടെ 52 നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്. ദി അർജന്റ് നീഡ് ഫോർ ആക്ഷൻ എന്ന പേരിലാണ് നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അയർലൻഡിൽ 2021 മുതൽ 2025 വരെയുളള കാലയളവിൽ പ്രതിവർഷം എതിർദിശയിൽ വാഹനമോടിക്കൽ ഉൾപ്പെടെ 77 നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

