കോർക്ക്: കോർക്കിൽ 18 കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോർക്കിലെ ഗ്ലാൻമിയറിലെ ഗ്ലാൻമയർ ലോഡ്ജിൽ താമസിക്കുന്ന 18 വയസ്സുള്ള തിമോത്തി മില്ലറിനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. കോർക്ക് ജില്ലാ കോടതിയിൽ ആയിരുന്നു 18 കാരനെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി.
18 വയസ്സുള്ള ആദം മക്സ്വീനിയാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ 18 കാരനെ ഒരു സംഘം കൗമാരക്കാരുടെ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് തിമോത്തിയെ അറസ്റ്റ് ചെയ്തത്. തിമോത്തിയ്ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസ് എടുത്തിരുന്നു. ഇക്കാര്യം കോടതിയിൽ പോലീസ് അറിയിച്ചിട്ടുണ്ട്. അടുത്ത മാസം 25 ന് തിമോത്തിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

