ഡബ്ലിൻ: ഡൺസ് സ്റ്റോഴ്സിന്റെ പ്രമുഖ മഗ് ഉത്പന്നം തിരിച്ചു വിളിച്ചു. സൂപ്പർ മാർക്കറ്റും കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനും വിപണിയിൽ നിന്നും ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. മഗ് ഉത്പന്നം കൈവശമുള്ളവർ ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിയുണ്ടായതോടെ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ നീക്കം ചെയ്യുകയാണ്.
പരിക്കിന്റെ സാധ്യത കണക്കിലെടുത്താണ് സിസിപിസിയുടെ നിർദ്ദേശം. ഡൺസ് സ്റ്റോഴ്സിന്റെ ലെപ്പാർഡ് മഗ്ഗാണ് തിരിച്ചു വിളിച്ചത്. ഉത്പന്നം അതിവേഗം പരിക്കിന് കാരണമാകുമെന്നാണ് നിർദ്ദേശം. ഉൽപ്പന്നം മൈക്രോവേവ് സുരക്ഷിതമാണെന്നും ഡിഷ്വാഷർ സുരക്ഷിതമാണെന്നും ബാക്ക്സ്റ്റാമ്പിൽ തെറ്റായി എഴുതിയിരിക്കുന്നു. ഹാൻഡിലിലും റിമ്മിലും ലോഹം അടങ്ങിയിരിക്കുന്നു. മൈക്രോവേവ് ചെയ്യുമ്പോൾ ഈ ഘടകങ്ങൾ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. ഇത് പൊള്ളലേൽക്കാനിടയാക്കും. ഇതേ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

