ഡബ്ലിൻ: അയർലൻഡിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
രാത്രിയിൽ അന്തരീക്ഷ താപനില കുറയും. മൈനസ് 1 ഡിഗ്രിയിലേക്കാകും അന്തരീക്ഷ താപിനില താഴുക. ഇതിന്റെ ഫലമായി നാളെ രാവിലെ മഞ്ഞ് മൂടിയ അന്തരീക്ഷവും ഐസും അനുഭവപ്പെടും. റോഡുകളിൽ ഐസിന് സാധ്യതയുള്ളതിനാൽ വാഹന യാത്രികർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പകൽ സമയങ്ങളിൽ ഏഴ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

