ഡബ്ലിൻ: അടുത്ത സമ്മറിൽ ഷാനനിൽ നിന്നും പുതിയ റൂട്ട് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ. ഷാനനിൽ നിന്നും ഫ്രാൻസിലെ ടൗലൗസിലേക്കാണ് പുതിയ സർവ്വീസ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമായിരിക്കും ഈ വിമാന സർവ്വീസ് ഉണ്ടാകുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അടുത്ത വർഷം മാർച്ച് 25 മുതലായിരിക്കും വിമാന സർവ്വീസ് ആരംഭിക്കുക. ആഴ്ചയിൽ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ആയിരിക്കും സർവ്വീസ്. അതേസമയം ഈ മാസം ആദ്യം മറ്റൊരു സമ്മർ സർവ്വീസ് റയാൻ എയർ പ്രഖ്യാപിച്ചിരുന്നു. ഷാനനിൽ നിന്നും മിലൻ ബെർഗാമോ റൂട്ടിലേക്കാണ് ഈ സർവ്വീസ്.
Discussion about this post

