ഡബ്ലിൻ: ഡബ്ലിനിലെ മോങ്ക്സ്ടൗണിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായുള്ള ധനസമാഹരണം പുരോഗമിക്കുന്നു. ഇതിനോടകം തന്നെ 75000 യൂറോ സമാഹരിച്ചു കഴിഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സയ്ക്കായി ഈ തുക വിനിയോഗിക്കും.
ഈ മാസം എട്ടിനായിരുന്നു തെക്കൻ ഡബ്ലിനിലെ ടൗണിൽ വച്ച് 40 കാരി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആറ് കൗമാരക്കാർക്കാണ് പരിക്കേറ്റത്. 13 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. ആറ് പേരും ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലാണ് ചികിത്സയിൽ കഴിയുന്നത്.

