ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ബസ് ഡ്രൈവറെ വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. അറസ്റ്റിലായ വ്യക്തിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ വിമാനത്തിൽ നിന്നും കോർക്കിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെ അക്രമി ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവ സമയം 12 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ ആദ്യം ഭയന്നെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ പോലീസിന് കൈമാറി. 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

